2013 ഡിസംബറിലായിരുന്നു സ്മാർട്ട്ഫോൺ ലോകത്തിലേക്ക് വൺപ്ലസ് എന്ന ബ്രാൻഡിെൻറ കടന്നുവരവ്. ചൈനക്കാരായ പീറ്റ് ലൗ, കാൾ പേ എന്നിവരായിരുന്നു സ്ഥാപകർ. അന്ന് ആഗോള മാർക്കറ്റിൽ വിലസുകയായിരുന്ന ആപ്പിൾ, സാംസങ് പോലുള്ള വമ്പൻമാരെ ഞെട്ടിച്ചുകൊണ്ട് 'വൺ പ്ലസ് വൺ' എന്ന ആദ്യത്തെ മോഡൽ അവർ അവതരിപ്പിച്ചു.
വൺ പ്ലസ് വൺ ഒരു സാധാരണ സ്മാർട്ട്ഫോൺ ആയിരുന്നില്ല. ആപ്പിളും സാംസങ്ങും വമ്പൻ വിലക്ക് നൽകിയിരുന്ന ഫ്ലാഗ്ഷിപ്പ് ഫീച്ചറുകൾ അതിെൻറ പകുതി വിലക്ക് പീറ്റ് ലൗ, കാൾ പേ എന്നിവർ വൺ പ്ലസ് വണ്ണിൽ ഉൾകൊള്ളിച്ചു. ഫലത്തിൽ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് കില്ലർ ഫോൺ അങ്ങ് ചൈനയിൽ അവതരിച്ചു. ആദ്യ മോഡൽ ഇറങ്ങിയത് മുതൽ ഇപ്പോൾ വരെ വൺ പ്ലസിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ആപ്പിളും മറ്റ് ആൻഡ്രോയ്ഡ് കമ്പനികളും വർഷങ്ങളായി നേടിയെടുത്ത പലതും വൺ പ്ലസ് ചുരുക്ക കാലം കൊണ്ട് സ്വന്തമാക്കി. വമ്പനൊരു ഫാൻബേസും എന്തിന് ഫോണുകൾ ലോഞ്ച് ചെയ്യുേമ്പാൾ പ്രത്യക്ഷപ്പെടുന്ന നീണ്ട ക്യൂവും വൺപ്ലസ് എന്ന കമ്പനിയുടെ മുഖമുദ്രയായി. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന വാർത്ത വൺപ്ലസ് സഹ സ്ഥാപകൻ കാൾ പേയുടെ ഇറങ്ങിപ്പോക്കാണ്. നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷം അദ്ദേഹം വൺപ്ലസ് വിടുകയാണെന്നും വൈകാതെ സ്വന്തം സ്മാർട്ട്ഫോൺ ബ്രാൻഡുമായി എത്തുമെന്നുമാണ് റിപ്പോർട്ട്.
റെഡ്ഡിറ്റ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലാണ് ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് വന്നത്. വൺപ്ലസിലെ ജീവനക്കാർക്ക് അയച്ച ഒരു നോട്ടീസാണ് ലീക്കായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. നോട്ടീസിലുള്ള കമ്പനിയുടെ അധികാരികളുടെ പട്ടികയിൽ കാൾ പേയെ കുറിച്ച് പരാമർശമില്ല. അതിനാൽ ആളുകൾ അദ്ദേഹം കമ്പനി വിട്ടതായി പ്രചരിപ്പിക്കുകയായിരുന്നു. വൈകാതെ പ്രമുഖ ടെക് വെബ് സൈറ്റുകൾ അത് സ്ഥിരീകരിച്ച് വാർത്തകൾ പുറത്തുവിടുകയും ചെയ്തു.
കാൾ പേ, വമ്പൻ നിക്ഷേപകരുമായി ചർച്ചയിലാണെന്നും സൂചനയുണ്ട്. അതേസമയം, വൺ പ്ലസും കാൾ പേയും വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. വൺ പ്ലസ് കമ്യൂണിറ്റിക്കും സ്മാർട്ട്ഫോൺ പ്രേമികൾക്കും ഏറെ സുപരിചിതനാണ് കാൾ പേ. സമൂഹ മാധ്യമങ്ങളിൽ സ്ഥിര സാന്നിധ്യമായ അദ്ദേഹം ആരാധകരുമായി സംവദിക്കാറുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.