ഇന്ത്യൻ ഡിജിറ്റൽ പണമിടപാട് സ്ഥാപനമായ പേടിഎം 'മിനി ആപ്പ് സ്റ്റോർ' അവതരിപ്പിച്ചു. നിലവിൽ അവരുടെ വാലറ്റ് ആപ്പിൽ തന്നെയാണ് 'പേടിഎം മിനി ആപ്പ്സ്' എന്ന പേരിൽ ആപ്പ് സ്റ്റോർ സജ്ജീകരിച്ചിരിക്കുന്നത്. പേടിഎം ആപ്പ്, പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്ത സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അവർ സ്വന്തം ആപ് സ്റ്റോറുമായി എത്തുന്നത് എന്നതും ശ്രദ്ദേയമാണ്.
ഇന്ത്യക്കാരായ ആപ്പ് ഡെവലപ്പര്‍മാരെ സഹായിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പേടിഎം അവകാശപ്പെടുേമ്പാഴും ഗൂഗ്ളിെൻറ ആധിപത്യം തകർക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഗൂഗ്ളിനെ വെല്ലുവിളിച്ചുകൊണ്ട് പുതിയ ആപ്പ് സ്റ്റോറുണ്ടാക്കുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ പേടിഎം സ്ഥാപകൻ വിജയ് ശേഖര്‍ ശര്‍മയും 50ഓളം സ്റ്റാര്‍ട്ടപ്പ് ഉടമകളും ഇൗയിടെ ഒത്തുചേര്‍ന്നിരുന്നു. പ്ലേസ്റ്റോറിലെ ആപ്പുകളില്‍നിന്ന് കമ്മീഷന്‍ ഇനത്തില്‍ 30 ശതമാനം തുക ഈടാക്കുമെന്ന് ഗൂഗിൾ ഇൗയിടെ അറിയിച്ചിരുന്നു.
പേടിഎം മിനി ആപ്ലിക്കേഷനുകൾ അടിസ്ഥാനപരമായി പേടിഎം ആപ്പിൽ തന്നെ തുറക്കാവുന്ന വെബ് ആപ്ലിക്കേഷനുകളാണ്, ഇൻബിൽറ്റ് JS APIകൾ ഉപയോഗിച്ചാണ് അവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നത്. ഫലത്തിൽ അവ നേറ്റീവ് ആപ്പുകൾക്ക് പകരം ഒരു വെബ് ആപ്പ് മാത്രമായിരിക്കും. എങ്കിലും അവയിൽ ഒറിജിനൽ ആപ്പുകളിലുള്ള എല്ലാ ഫീച്ചറുകളും ഉൾകൊള്ളുന്നതുമായിരിക്കും. -കമ്പനി വിശദീകരിക്കുന്നു. ഡെക്കാത്തലോണ്‍, ഒല, റാപ്പിഡോ, നെറ്റ്മെഡ്സ്, 1എംജി, ഡോമിനോസ് പിസ, ഫ്രഷ് മെനു, നോബ്രോക്കര്‍ തുടങ്ങി 300ഓളം ആപ്പുകള്‍ ഇതിനകം പേ ടിഎമ്മിന്റെ ആപ്പ് സ്റ്റോറില്‍ ലഭ്യമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.