വാട്സ്ആപ്പിലേക്ക് രണ്ട് മികച്ച ഫീച്ചറുകൾ കൂടി എത്തുന്നു. ഒരു തവണ മാത്രം കേൾക്കാൻ കഴിയുന്ന ഓഡിയോ സന്ദേശവും ഐഫോൺ യൂസർമാർക്കായി വിഡിയോ സന്ദേശം അയക്കാനുള്ള ഓപ്ഷനുമാണ് വാട്സ്ആപ്പിലേക്ക് എത്താൻ പോകുന്നത്.
വാട്സ്ആപ്പിൽ നിലവിലുള്ള വ്യൂ വൺസ് ഓപ്ഷന് സമാനമായ ഫീച്ചറാണിത്. ഒരു തവണ മാത്രം സ്വീകർത്താവിന് കാണാൻ കഴിയുന്ന രീതിയിൽ ചിത്രങ്ങളും വിഡിയോകളും അയക്കാൻ കഴിയുന്ന ഫീച്ചറാണ് വ്യൂ വൺസ്. ഒരു തവണ തുറന്നുനോക്കിയാൽ, അത് സേവ് ചെയ്യാനോ, ഷെയർ ചെയ്യാനോ, സ്ക്രീൻഷോട്ട് എടുക്കാനോ പോലും സാധിക്കില്ല.
സമാനരീതിയിൽ ഒരു തവണ മാത്രം കേൾക്കാൻ സാധിക്കുന്ന ഓഡിയോ സന്ദേശം ആപ്പിൽ എത്തിക്കാൻ വേണ്ടിയാണ് വാട്സ്ആപ്പ് പ്രവർത്തിക്കുന്നത്. അത്തരം വോയിസ് മെസ്സേജുകൾ സേവ് ചെയ്യാനോ, ഷെയർ ചെയ്യാനോ റെക്കോർഡ് ചെയ്യാനോ സാധിക്കില്ല. വരും ദിവസങ്ങളിൽ വാട്സ്ആപ്പിന്റെ ബീറ്റ ടെസ്റ്റർമാർക്കായി ഈ ഫീച്ചർ അവതരിപ്പിക്കും. തുടർന്ന് എല്ലാ യൂസർമാരിലേക്കും എത്തും.
ഐഫോൺ ഉപയോക്താക്കളെ 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോ സന്ദേശങ്ങൾ അയയ്‌ക്കാൻ അനുവദിക്കുന്ന ഫീച്ചറുമായും വാട്സ്ആപ്പ് എത്തുന്നുണ്ട്. WABetaInfo പറയുന്നത് അനുസരിച്ച്, ഈ സവിശേഷത ഓഡിയോ സന്ദേശങ്ങൾക്ക് സമാനമായി പ്രവർത്തിക്കും, അതായത് വീഡിയോ സന്ദേശം റെക്കോർഡുചെയ്യുമ്പോൾ ഉപയോക്താക്കൾ ക്യാമറ ബട്ടൺ ടാപ്പുചെയ്‌ത് പിടിക്കേണ്ടതുണ്ട്. ഈ വീഡിയോ സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്യപ്പെടും.
ഹ്രസ്വ വിഡിയോ സന്ദേശങ്ങൾ സേവ് ചെയ്യാനോ ഫോർവേഡ് ചെയ്യാനോ കഴിയില്ല, പക്ഷേ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ എടുക്കാനോ സ്ക്രീൻ റെക്കോർഡ് ചെയ്യാനോ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.