ഒരു ഫോൺ വാങ്ങിയാൽ ഒന്ന്​ ഫ്രീ; കൂടെ പുതിയ റീചാർജ്​ ഓഫറുകളുമായി ജിയോ

രാജ്യത്തെ 2ജി മുക്​തമാക്കാൻ മുകേഷ്​ അംബാനിയുടെ റിലയൻസ്​ ജിയോ അവതരിപ്പിച്ച 4ജി ഫീച്ചർ ഫോണായ​ ജിയോഫോണിന്​ പുതിയ ഒാഫറുകൾ പ്രഖ്യാപിച്ചു. ജിയോഫോൺ പ്രീപെയ്​ഡ്​ ഉപഭോക്​താക്കൾക്കാണ്​ ഒാഫറുകൾ. ഒരു ജിയോഫോൺ വാങ്ങുന്നവർക്ക്​ ഒന്ന്​ സൗജന്യമായി നൽകും കൂടാതെ അവർക്ക്​ കിടിലൻ റീചാർജ്​ ഒാഫറുകളുമുണ്ട്​​.

ഒരു ഫോണിൽ 39 രൂപ റീചാർജ്​ ചെയ്​താൽ സൗജന്യമായി ലഭിച്ച മറ്റേ ഫോണിലും അതേ 39 രൂപ പ്ലാൻ ലഭിക്കും. നേരത്തെ ഇതേ പ്ലാനിന്​ 14 ദിവസത്തെ വാലിഡിറ്റിയിൽ പരിധിയില്ലാത്ത കോളുകളും 100 എംബി ഡാറ്റയുമായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്​. പുതിയ ഒാഫർ പ്രകാരം അത്​ 28 ദിവസങ്ങൾ ലഭിക്കും. ബോഗോ ഒാഫർ എന്ന്​ ജിയോ വിളിക്കുന്ന ഇതുപോലുള്ള മറ്റ് ഒാഫറുകൾ ഇവയാണ്​.

69 രൂപയുടെ പ്ലാനിൽ 500 എംബി ഡാറ്റ ലഭിക്കും. സൗജന്യ എസ്​എംഎസ്​ ഇല്ലാത്ത ഇൗ പ്ലാൻ രണ്ട്​ ഫോണുകളിലുമായി 14 ദിവസ വാലിഡിറ്റിയിൽ ഉപയോഗിക്കാവുന്നതാണ്​. 75 രൂപയുടെ മറ്റൊരു ബോഗോ ഒാഫറിൽ 28 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 100 എംബി ഡാറ്റ ലഭിക്കും. 50 എസ്​.എം.എസുകളും അയക്കാവുന്നതാണ്​.

125 രൂപയുടേതാണ്​ മറ്റൊരു പ്ലാൻ. 28 ദിവസം വാലിഡിറ്റിയിൽ 500 എം.ബി പ്രതിദിന ഡാറ്റ, 300 എസ്​.എം.എസ്​​ എന്നിവയാണ്​ ലഭിക്കുക. 155 രൂപയുടേതിൽ, ​പ്രതിദിനം ഒരു ജിബി ഡാറ്റയാണ്​ കിട്ടുക. ​പ്രതിദിനം 100 എസ്​.എം.എസുകളുമയക്കാം. 28 ദിവസ കാലാവധിയുള്ള ഇൗ പ്ലാൻ രണ്ട്​ ഫോണുകളിലും ഉപയോഗിക്കാൻ സാധിക്കും.

185 രൂപയുടെ പ്ലാനിൽ 28 ദിവസത്തേക്ക്​ പ്രതിദിനം രണ്ട്​ ജിബി ഡാറ്റയാണ്​ ലഭിക്കുക. 100 എസ്​.എം.എസുമുണ്ടാകും. ഇൗ പ്ലാൻ ഒരു ഫോണിൽ റീചാർജ്​ ചെയ്​താൽ രണ്ടാമത്തെ ഫോണിലും ഉപയോഗിക്കാവുന്നതാണ്​. 749 രൂപയുടെ മറ്റൊരു പ്ലാനിൽ 336 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം രണ്ട്​ ജിബി വെച്ച്​ ഡാറ്റ ലഭിക്കും. 50 എസ്​.എം.എസുകളുമുണ്ട്​.

Tags:    
News Summary - Reliance Jio is offering Buy 1 Get 1 offer to JioPhone users

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT