ഫുട്ബാൾ ലോകകപ്പ് പോലെ ഐ.പി.എല്ലും ഫ്രീയായി കാണാം; ലൈവ് സ്ട്രീമിങ് മാർക്കറ്റ് പിടിച്ചുകുലുക്കാൻ റിലയൻസ്

ജിയോസിനിമ ആപ്പിൽ 2022 ഫിഫ ലോകകപ്പ് സൗജന്യമായി സംപ്രേക്ഷണം ചെയ്തതിന് പിന്നാലെ, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌.പി.എൽ) 2023 സീസണിന്റെ ഡിജിറ്റൽ സംപ്രേക്ഷണത്തിന്റെ കാര്യത്തിലും സമാനമായ മോഡൽ പരീക്ഷിക്കാൻ റിലയൻസ് ലക്ഷ്യമിടുന്നതായി റിപ്പോർട്ട്.

റിലയൻസിന്റെ വയാകോം18 (Viacom18) കഴിഞ്ഞ വർഷം 23,758 കോടി രൂപയ്ക്കാണ് ഐപിഎല്ലിന്റെ 2023-2027 സീസണുകളുടെ ഡിജിറ്റൽ മീഡിയ റൈറ്റുകൾ വാങ്ങിയത്.

തത്സമയ സ്‌പോർട്‌സ് സ്‌ട്രീമിങ് വിപണിയെ പിടിച്ചുകുലുക്കാൻ തക്കമായ പദ്ധതി നടപ്പിലാക്കാനായി വയാകോം18 ഒന്നിലധികം തന്ത്രങ്ങൾ ആലോചിച്ചുവരികയാണെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു ബിസിനസ് ലൈനൻ റിപ്പോർട്ട് ചെയ്യുന്നു. ​അതി സമ്പന്നരായ റിലയൻസ് മാർക്കറ്റ് ഷെയറിൽ ആധിപത്യം സ്ഥാപിക്കാനായി ചീപ്പായതോ സൗജന്യമോ ആയ ഓഫറുകൾ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നിരുന്നാലും, മികച്ച കാഴ്ചാനുഭവത്തിനായി സബ്‌സ്‌ക്രിപ്‌ഷൻ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നത് തുടർന്നേക്കും.

പ്രാദേശിക ഭാഷകളിൽ ഐപിഎൽ പ്രക്ഷേപണം ലഭ്യമാക്കാനും ജിയോ ടെലികോം സബ്‌സ്‌ക്രിപ്‌ഷൻ പാക്കേജുകൾക്കൊപ്പം സൗജന്യ ഐപിഎൽ കാണാനും അല്ലെങ്കിൽ ജിയോസിനിമയിൽ ഏതെങ്കിലും തരത്തിലുള്ള സൗജന്യ സ്ട്രീമിങ് ആക്‌സസ് ചെയ്യാൻ എതിരാളികളായ ടെലികോം ഭീമൻമാരുടെ ഉപയോക്താക്കളെ അനുവദിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടത്രേ.

Tags:    
News Summary - Reliance set to disrupt live streaming market with free IPL broadcast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT