മോസ്കോ: ‘സാത്താൻ 2’ എന്ന പേരിട്ട ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഈ വർഷം വിന്യസിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. അമേരിക്കയുമായുള്ള ആയുധ ഉടമ്പടി താൽക്കാലികമായി നിർത്തിവെക്കുന്നതായി കഴിഞ്ഞദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു. അമേരിക്ക വരെ എത്താൻ കഴിയുന്ന ആണവ മിസൈൽ വിന്യസിക്കുമെന്ന പ്രഖ്യാപനം അവർക്കുള്ള മുന്നറിയിപ്പാണ്.
കഴിഞ്ഞദിവസം യുക്രെയ്ൻ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്നുള്ള പിന്തുണ ഊന്നിപ്പറയുകയും റഷ്യയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഹൈപർസോണിക് മിസൈലുകളുടെ വൻതോതിലുള്ള ഉൽപാദനം ആരംഭിക്കുമെന്നും യുക്രെയ്ൻ അധിനിവേശത്തിന്റെ വാർഷികവേളയിൽ പുടിൻ പറഞ്ഞു. ഈ ആഴ്ച ആദ്യം പ്രസിഡന്റ് ജോ ബൈഡന്റെ കിയവ് സന്ദർശനത്തിന് തൊട്ടുമുമ്പ് റഷ്യ സർമാറ്റ് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയെങ്കിലും പരാജയപ്പെട്ടതായി യു.എസ് വൃത്തങ്ങളെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിനെക്കുറിച്ച് റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.