ന്യൂയോർക്: എഡ്വേഡ് സ്നോഡനും ജൂലിയൻ അസാൻജിനും മാപ്പുനൽകണോ എന്ന് ട്വിറ്ററിലൂടെ അഭിപ്രായ വോട്ടെടുപ്പ് നടത്തി ട്വിറ്റർ ഉടമ ഇലോൺ മസ്ക്. 5,60,000 പേർ അഭിപ്രായം പറഞ്ഞതിൽ 79.8 ശതമാനവും മാപ്പുനൽകണം എന്ന പക്ഷക്കാരായിരുന്നു.
അമേരിക്കൻ രഹസ്യാന്വേഷണ സംഘടനകൾ ഇന്റർനെറ്റ് വിവരങ്ങളും ഫോൺ സംഭാഷണവും ചോർത്തുന്നുവെന്ന് മാധ്യമങ്ങൾക്ക് വിവരം നൽകിയ സ്നോഡന് റഷ്യ അഭയവും പൗരത്വവും നൽകിയിരുന്നു.
അഫ്ഗാനിസ്താനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവർത്തനങ്ങളുടെ രേഖകൾ ചോർത്തി പുറത്തുവിട്ടതോടെയാണ് വിക്കിലീക്സ് സഹ സ്ഥാപകൻ അസാൻജ് ലോകശ്രദ്ധ നേടിയത്. ട്വിറ്റർ ഏറ്റെടുത്തശേഷം ലോക കോടീശ്വരൻ ഇലോൺ മസ്ക് ഇത്തരത്തിൽ അഭിപ്രായ വോട്ടെടുപ്പ് നടത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.