വിരമിക്കലിന്​ പിന്നാലെ ഡിവില്ലേഴ്​സിനെ കുറിച്ച്​ വാചാലനായി ഗൂഗിൾ സി.ഇ.ഒ

ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചിരിക്കുകയാണ്​ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരമായി എ.ബി ഡിവില്ലേഴ്​സ്​. അന്തരാഷ്​ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിലൊരാളാണ്​ അദ്ദേഹം. ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയും എ.ബി.ഡിയുടെ ഫാൻസിലൊരാളാണ്​. വിരമിക്കലിന്​ പിന്നാലെ പിച്ചൈ ട്വിറ്ററിൽ താരത്തെ കുറിച്ച്​ പോസ്റ്റ്​ ഇടുകയും ചെയ്​തു.

'എന്തൊരു പാരമ്പര്യ, ഞാൻ എക്കാലവും കാണാൻ ഇഷ്​ടപ്പെടുന്ന താരങ്ങളിലൊരാൾ' - എ.ബി.ഡിയുടെ വിരമിക്കൽ പോസ്റ്റ്​ പങ്കുവെച്ചുകൊണ്ട്​ പിച്ചൈ ട്വിറ്ററിൽ കുറിച്ചു. ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ ക്രിക്കറ്റിന്‍റെ വലിയൊരു ആരാധകനാണ്​. പല വേദികളിലായി തന്‍റെ ക്രിക്കറ്റ്​ പ്രേമത്തെ കുറിച്ച്​ അദ്ദേഹം വാചാലനായിട്ടുണ്ട്​​. സുനില്‍ ഗവാസ്‌കറിന്‍റെയും സച്ചിന്‍ ടെന്‍ഡുല്‍കറുടെയും കടുത്ത ആരാധകനാണ്​ താനെന്ന്​ പിച്ചൈ പറഞ്ഞിരുന്നു.

ഒക്ടോബറിൽ ഐപിഎല്ലിൽ കെകെആറിനെതിരെ ആർസിബിക്ക് വേണ്ടിയാണ്​ എ.ഡി.ബി തന്‍റെ അവസാന പ്രൊഫഷണൽ ക്രിക്കറ്റ് മത്സരം കളിച്ചത്​. 2018ൽ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു.

Tags:    
News Summary - Sundar Pichai on AB de Villiers retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT