പുതിയ രൂപഭാവങ്ങളുമായി വാട്സ്ആപ് അപ്ഡേഷൻ. ഐ.ഒ.എസിലും ആൻഡ്രോയിഡിലും ഒരുപോലെ ലഭ്യമാകുന്ന മാറ്റങ്ങളുടെ ലക്ഷ്യം പുതു സൗന്ദര്യത്തിനൊപ്പം ഉപയോഗസൗകര്യവുമാണെന്ന് കമ്പനി പറയുന്നു.
ഡാർക്ക് മോഡിൽ കൂടുതൽ സാധ്യത കൈവന്നുവെന്നതാണ് പ്രധാന മാറ്റം. ടെക്സ്റ്റ് വായന കൂടുതൽ എളുപ്പമാക്കാൻ ബാക്ഗ്രൗണ്ട് ഡാർക്കാകും. കൂടുതൽ വൈറ്റ് സ്പേസുമായി ലൈറ്റ് മോഡ് ആകർഷകവുമായിട്ടുണ്ട്.
ബ്രാൻഡ് ഐഡന്റിറ്റിയായ പച്ചയുടെ പുതിയ ഷേഡും ഒരുക്കിയിട്ടുണ്ട്. സ്ക്രീനിലെ വിവിധ വിഭാഗങ്ങൾ വേർതിരിച്ചറിയാൻ നിറങ്ങളുടെ തന്ത്രപരമായ വിന്യാസവും ശ്രദ്ധേയം. ആൻഡ്രോയ്ഡ് ഉപയോക്താക്കളിൽ നാവിഗേഷൻ ടാബ് മുകളിൽനിന്ന് താഴെ എത്തിച്ചു. സെർച്ച് ബാറിന്റെ സ്ഥലവും മാറി. മാറ്റങ്ങൾ ഓപ്ഷനലല്ല എന്നും പതിയെ എല്ലാവർക്കും ലഭ്യമാകുമെന്നും കമ്പനി വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.