അമേരിക്കയിൽ ടിക് ടോക് നിരോധിക്കൽ നിയമം ശരിവെച്ച് കോടതി

വാഷിങ്ടൺ ഡിസി: പ്രമുഖ സമൂഹമാധ്യമ ആപായ ടിക് ടോക് അമേരിക്കയിൽ നിരോധിക്കും. ഓഹരികൾ ചൈനീസ് ഇതര കമ്പനിക്ക് വിറ്റില്ലെങ്കിൽ നിരോധനമേർപ്പെടുത്തുമെന്ന നിയമം യു.എസ് ഫെഡറൽ അപ്പീൽ കോടതി വെള്ളിയാഴ്ച ശരിവച്ചു.

2025 ന്റെ തുടക്കത്തില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന നിയമമാണ് കോടതി ശരിവെച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി വിലക്ക് ചോദ്യം ചെയ്താണ് ടിക് ടോക്കും മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് ലിമിറ്റഡും വാഷിങ്ടൺ ഫെഡറൽ കോടതിയിൽ പരാതി നൽകിയത്.

വിധിക്കെതിരെ ടിക് ടോക് മേൽകോടതിയിൽ അപ്പീൽ പോകുമെന്നാണ് കരുതുന്നത്. വിദേശ എതിരാളിയുടെ നിയന്ത്രിക്കാൻ വേണ്ടിമാത്രം ശ്രദ്ധാപൂർവം തയാറാക്കിയതാണ് നിയമമെന്ന് കോടതി പറയുന്നു.  ചൈന ഉയർത്തുന്ന ദേശീയ സുരക്ഷാ ഭീഷണിയെ പ്രതിരോധിക്കാനുള്ള വിശാലമായ ശ്രമത്തിന്‍റെ ഭാഗമാണിതെന്നും വ്യക്തമാക്കി.

യു.എസ് സെനറ്റിലെ അംഗങ്ങൾ ടിക് ടോക്കിന്റെ ചൈനീസ് ഉടമസ്ഥതയിൽ ആശങ്ക പ്രകടിപ്പിച്ചുവെന്നാണ് സൂചന. ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ ചൈനീസ് സർക്കാർ ബൈറ്റ്ഡാൻസിനെ നിർബന്ധിക്കുമെന്ന് യു.എസ് ഭയപ്പെടുന്നു. എന്നാൽ ചൈനീസ് സർക്കാറിന് വിദേശ ഉപയോക്തൃ ഡാറ്റ നൽകില്ലെന്ന് ടിക് ടോക്ക് തറപ്പിച്ചു  പറയുന്നുണ്ട്.

ഏഴ് മില്യൺ അമേരിക്കൻ ബിസിനസ് സ്ഥാപനങ്ങൾ ടിക് ടോക്കിലുണ്ട്. 24 ബില്യൺ ഡോളർ പ്രതിവർഷം ടിക് ടോക് യു.എസ് സമ്പദ്‍വ്യവസ്ഥക്ക് നൽകുന്നുണ്ടെന്നും കമ്പനി പ്രതികരിച്ചിരുന്നു.

Tags:    
News Summary - TikTok Edges Closer To US Ban After Losing Court Appeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT