കൂട്ടുകാരുമായി ചേർന്ന് ടിക്ടോക് ചലഞ്ച്; സ്ഫോടനത്തിൽ 16 കാരന് ഗുരുതര പരിക്ക്

കൂട്ടുകാരുമായി ചേർന്ന് ടിക്ടോക് ചലഞ്ചിൽ പ​ങ്കെടുത്ത 16 കാരന് സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റു. അമേരിക്കയിലെ നോർത് കരോലിനയിലാണ് സംഭവം. പരിക്കേറ്റ കൗമാരക്കാരന് മാരകമായി പൊള്ളലേൽക്കുകയും തിരിച്ചറിയാനാവാത്ത വിധം മാറിപ്പോവുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നോർത്ത് കരോലിനയിൽ ഒരുകൂട്ടം കൗമാരക്കാർ ചേർന്നാണ് ടിക്ടോക് ചലഞ്ചിൽ ഏർപ്പെട്ടത്. 16 വയസ്സുള്ള മേസൺ ഡാർക്കിന്റെ ശരീരത്തിനാണ് 80 ശതമാനം പൊള്ളലേറ്റത്. തന്റെ മകനെ ഇപ്പോൾ കണ്ടാൽ തിരിച്ചറിയാനാകുന്നില്ല എന്ന് മാതാവ് ഹോളി ഡാർക്ക് പറയുന്നു.

ടിക്ടോക് ചലഞ്ച് സമയത്ത് സ്പ്രേ പെയിന്റിന്റെ ക്യാൻ അപ്രതീക്ഷിതമായി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തീയാളിപ്പടർന്ന് ദേഹത്ത് പിടിച്ചതോടെ മേസൺ നേരെ അടുത്തുള്ള പുഴയിലേക്കാണ് ഓടിയത്. എന്നാൽ, ഇത് സംഭവത്തെ കൂടുതൽ വഷളാക്കിയതേ ഉള്ളൂ. തീ അവന്റെ പിൻഭാ​ഗത്ത് മുഴുവനും ആളിപ്പടർന്നു. പുഴയിലെ വെള്ളത്തിൽ നിന്നും ഇൻഫെക്ഷനും ബാധിച്ചു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

ആറ് മാസക്കാലമെങ്കിലും മേസന് ആശുപത്രിയിൽ കഴിയേണ്ടി വരും എന്നാണ് ഡോക്ടർമാർ പറയുന്നത്. ഏപ്രിൽ 26നായിരുന്നു ശസ്ത്രക്രിയ. ഇതുവരെ നിരവധി ശസ്ത്രക്രിയകളിലൂടെ അവന് കടന്നുപോകേണ്ടി വന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യുഎസ്സിലെ ഒഹിയോയിൽ 13 വയസുള്ള ഒരു ആൺകുട്ടിക്ക് ടിക്ടോക്ക് ചലഞ്ച് പരീക്ഷിച്ചതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്. 'ബെനാഡ്രിൽ ചലഞ്ച്' എന്ന ഇപ്പോൾ ടിക്ടോക്കിൽ തരം​ഗമായിക്കൊണ്ടിരിക്കുന്ന ചലഞ്ചാണ് 13 -കാരന്റെ ജീവനെടുത്തത്. 

Tags:    
News Summary - TikTok challenge leaves Mason Dark, 16, ‘unrecognisable’ with horrific burns across 75 per cent of body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.