ഊബർ ഈറ്റ്‌സ്​ '​ഡെലിവറി ബോയ്​' ആയി ഊബർ സി.ഇ.ഒ; ഒരു ദിവസം സമ്പാദിച്ചത്​ 7,379 രൂപ

അമേരിക്കൻ ടെക്​ ഭീമനായ ഊബറി​െൻറ സി.ഇ.ഒ ദറാ ഖോസ്രോഷാഹിയാണ്​ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ശതകോടീശ്വരനായ അദ്ദേഹം ഊബറി​െൻറ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ വിഭാഗമായ ഊബര്‍ ഈറ്റ്‌സി​െൻറ ഡെലിവറി ബോയ്​ ആയി ഒരു ദിവസം ജോലി ചെയ്​തു. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തിലായിരുന്നു സി.ഇ.ഒയുടെ ഡ്യൂട്ടി. ആ വിശേഷം അദ്ദേഹം ​ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു. ആദ്യ ദിവസം പത്ത്​ ട്രിപ്പ്​ കംപ്ലീറ്റ്​ ചെയ്​ത്​ 99 ഡോളറാണ് (7,379 രൂപ) അദ്ദേഹം​ സമ്പാദിച്ചത്​. ഊബര്‍ മുതലാളി 2020ൽ ശമ്പളമായി വാങ്ങിയത്​ 12 മില്യൺ ഡോളറാണെന്നത് (89.44 കോടി രൂപ)​​ ഒാർക്കണം. ഒരു ദിവസം 33,333 ഡോളറാണ് (24.84 ലക്ഷം രൂപ)​ അദ്ദേഹത്തി​െൻറ വരുമാനം​.

''ഇന്ന് കുറച്ച് മണിക്കൂറുകള്‍ ഊബര്‍ ഈറ്റ്സ് ഡെലിവറി നടത്തി,

1. സാന്‍ഫ്രാന്‍സിസ്‌കോ വളരെ മനോഹരമായ ഒരു നഗരമാണ്.

2. റസ്‌റ്റോറൻറ്​ ജീവനക്കാരെല്ലാം വളരെ നല്ല ആളുകളാണ്​.

3.മൂന്നര വരെ നല്ല തിരക്കായിരുന്നു.

4. എനിക്ക് വിശക്കുന്നു - ഹാംബര്‍ഗറും ഫ്രഞ്ച് ഫ്രൈസും ഓര്‍ഡര്‍ ചെയ്യ​െട്ട.'' -ദറാ ഖോസ്രോഷാഹി ട്വീറ്റ്​ ചെയ്​തു.

ഫുഡ് ഡെലിവറിക്കിടെ പകര്‍ത്തിയ ചിത്രങ്ങളും ഊബര്‍ ഈറ്റ്‌സ് ആപ്പി​െൻറ സ്‌ക്രീന്‍ഷോട്ടും സി.ഇ.ഒ പങ്കുവെച്ചിട്ടുണ്ട്​. രണ്ടാം ദിനം ആറ് ഫുഡ്​ ഡെലിവറി നടത്തി 50.63 ഡോളര്‍ നേടിയതായും സ്​ക്രീൻഷോട്ടിൽ കാണാൻ സാധിക്കും. ആദ്യ ദിനം പോലെ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ലെന്നും ട്രാഫിക്കും മറ്റ് പ്രശ്‌നങ്ങളും നേരിട്ടെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു. ഊബര്‍ ഇൗറ്റ്​സ്​ ഫാസ്റ്റ് ഫുഡ് ഡെലിവറിക്കായി സാന്‍ഫ്രാന്‍സിസ്‌കോയില്‍ മാത്രം ആയിരക്കണക്കിന് പേരാണ് ജോലി ചെയ്യുന്നത്.


Tags:    
News Summary - Uber CEO delivered UberEats orders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT