Representational Image

യു.പി.ഐ ലൈറ്റ് ഇടപാട് പരിധി 500 രൂപയാക്കിയത് പ്രാബല്യത്തിൽ

മും​ബൈ: പി​ൻ ന​മ്പ​റി​ല്ലാ​തെ ഫോ​ൺ വ​ഴി പ​ണ​മി​ട​പാ​ട് ന​ട​ത്താ​വു​ന്ന യു.​പി.​ഐ ലൈ​റ്റി​ന്റെ പ​രി​ധി 200ൽ ​നി​ന്ന് 500 രൂ​പ​യാ​ക്കി​യ​ത് വ്യാ​ഴാ​ഴ്ച പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്നു. വി​വി​ധ ഇ​ട​പാ​ടു​ക​ളി​ലൂ​ടെ ഒ​രു ദി​വ​സം കൈ​മാ​റാ​ൻ ക​ഴി​യു​ന്ന തു​ക​യു​ടെ മൊ​ത്തം പ​രി​ധി 2,000 രൂ​പ​യാ​യി തു​ട​രും.

യു.​പി.​ഐ ലൈ​റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ഫോ​ൺ​പേ പോ​ലു​ള്ള ആ​പ്പി​ലെ വാ​ല​റ്റി​ലേ​ക്ക് ആ​ദ്യം പ​ണം നി​ക്ഷേ​പി​ക്ക​ണം. 2000 രൂ​പ വ​രെ വാ​ല​റ്റി​ൽ സൂ​ക്ഷി​ക്കാം. 500 രൂ​പ വ​രെ​യു​ള്ള ഇ​ട​പാ​ട് യു.​പി.​ഐ ലൈ​റ്റ് വ​ഴി ന​ട​ത്താ​ൻ പി​ൻ ന​മ്പ​ർ വേ​ണ്ട​തി​ല്ല.

നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻ.എഫ്.സി) സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലങ്ങളിലും യു.പി.ഐ വഴി പണമിടപാട് നടത്താനുള്ള സൗകര്യവും റിസർവ് ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്

Tags:    
News Summary - UPI Lite transaction limit increased to Rs 500 with effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT