വാട്സ്ആപ്പിലേക്ക് എത്തുന്ന പുതിയ ഫീച്ചറിനെ കുറിച്ചുള്ള സൂചനയുമായി എത്തിയിരിക്കുകയാണ് പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ WABetaInfo. ഇത്തവണ വാട്സ്ആപ്പിലെ ഏറ്റവും ജനപ്രിയ സവിശേഷതയായ സ്റ്റാറ്റസ് സെക്ഷനിലാണ് പുതിയ ഓപ്ഷൻ വരുന്നത്.
നിലവിൽ ചിത്രങ്ങളും വിഡിയോകളും ലിങ്കുകളും ടെക്സ്റ്റുകളും പങ്കുവെക്കാനുള്ള ഓപ്ഷനുകൾ മാത്രമാണ് വാട്സ്ആപ്പ് സ്റ്റാറ്റസിലുള്ളത്. എന്നാൽ, അവിടെ ഇനിമുതൽ ഓഡിയോകളും വോയിസ് നോട്ടുകളും പങ്കുവെക്കാൻ സാധിക്കും. ആൻഡ്രോയിഡിനുള്ള പുതിയ വാട്ട്‌സ്ആപ്പ് ബീറ്റയുടെ 2.22.16.3 പതിപ്പിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നത്.
സ്റ്റാറ്റസ് വിഭാഗത്തിൽ ഒരു മൈക്രോഫോൺ ഐക്കൺ ഉണ്ടായിരിക്കുമെന്നും അത് ഓഡിയോ സ്റ്റാറ്റസായി അപ്‌ലോഡ് ചെയ്യാൻ നിങ്ങളെ അനുവദിക്കുമെന്നും ഇതിനെ വോയ്‌സ് സ്റ്റാറ്റസ് എന്ന് വിളിക്കുമെന്നും WABetaInfo വെളിപ്പെടുത്തുന്നു. ഈ സവിശേഷത നിലവിൽ പരീക്ഷണ ഘട്ടത്തിലാണുള്ളത്. ഇത് എപ്പോഴാണ് വെളിച്ചം കാണുക എന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പ് പറയാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.