ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് സിനിമാ നിർമാണ രംഗത്തേക്കും കാലെടുത്തുവെച്ചിരിക്കുകയാണ്. നയ്ജ ഒഡിസി എന്ന പേരിലുള്ള 12 മിനിറ്റ് ഹ്രസ്വ ചിത്രവുമായാണ് മെസ്സേജിങ് ഭീമൻ ദൃശ്യ വിനോദ രംഗത്തേക്ക് വരുന്നത്. ട്വിറ്ററിലൂടെയാണ് വാട്‌സാപ്പ് പുതിയ വിശേഷം പങ്കുവെച്ചത്.
സെപ്തംബർ 21ന് ആമസോൺ പ്രൈമിലൂടെയും യൂട്യൂബിലൂടെയും റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിട്ടുണ്ട്. വാട്‌സാപ്പിന്റെ വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ഹ്രസ്വ ചിത്രം പങ്കുവെക്കും. നൈജീരിയന്‍ ദമ്പതിമാര്‍ക്ക് ഗ്രീസില്‍ വെച്ച് ജനിച്ച ജിയാനിസ് അന്റെന്റ്‌കൊംപോ എന്ന എൻ.ബി.എ കളിക്കാരന്റെ കഥയാണ് ഹ്രസ്വ ചിത്രം പറയുന്നത്.
ആദ്യമായല്ല ഒരു ടെക് കമ്പനി സ്ട്രീമിങ് രംഗത്തേക്ക് വരുന്നത്. ടെക് ഭീമൻ ആപ്പിൾ നിലവിൽ ഒ.ടി.ടി രംഗത്ത് അറിയപ്പെടുന്ന പേരാണ്. ആപ്പിൾ ടിവി എന്ന പ്ലാറ്റ് ഫോമിലൂടെ നിരവധി സീരീസുകളും സിനിമകളും പുറത്തുവരുന്നുണ്ട്. എങ്കിലും ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് കടക്കുന്നത് ആദ്യ സംഭവമാണ്. എന്നാൽ, വാട്സ്ആപ്പ് അവരുടെ പ്രചാരണത്തിനായി മാത്രമാണ് ഹ്രസ്വ ചിത്ര നിർമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അന്റെന്റ്‌കൊംപോയും വാട്‌സാപ്പും തമ്മില്‍ അടുത്തിടെ ഒപ്പിട്ട കരാർ അതുമായി ബന്ധപ്പെട്ടാകാമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.