സുഹൃത്തുക്കളുടെ സ്റ്റാറ്റസുകൾ കാണാൻ വേണ്ടി മാത്രമായി വാട്സ്ആപ്പ് ഉപയോഗിക്കുന്ന നിരവധിയാളുകളുണ്ട്. വാട്സ്ആപ്പ് അവതരിപ്പിച്ചതിൽ ഏറ്റവും ജനപ്രിയമായ ഫീച്ചറാണ് വാട്സ്ആപ്പ് സ്റ്റാറ്റസ്. എന്നാൽ, നിലവിൽ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ പോസ്റ്റ് ചെയ്താൽ അതിന്റെ ആയുസ് 24 മണിക്കൂറുകളാണ്. അതുകഴിഞ്ഞാൽ താനെ അപ്രത്യക്ഷമാകും. എന്നാൽ, ഈ സമയപരിധി നീട്ടാൻ സാധ്യതയുണ്ടെന്ന് സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നു.
WABetaInfo-യുടെ റിപ്പോർട്ട് അനുസരിച്ച്, വാട്ട്‌സ്ആപ്പ് അതിന്റെ “സ്റ്റാറ്റസ്” സവിശേഷത മെച്ചപ്പെടുത്താൻ പോവുകയാണ്. സ്റ്റാറ്റസ് എത്രനാള്‍ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാന്‍ കഴിയുന്നവിധം ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ ഓപ്ഷൻ കൊണ്ടുവരുന്നത്.
പരമാവധി രണ്ടാഴ്ച വരെ സ്റ്റാറ്റസ് വയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചർ കൊണ്ടുവരുന്നത്. കൂടാതെ നിലവിലുള്ളതുപോലെ 24 മണിക്കൂറും ഒപ്പം 3 ദിവസം ഒരാഴ്ച എന്നിങ്ങനെ വിവിധ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
തുടക്കത്തില്‍ ടെക്സ്റ്റ് സ്റ്റാറ്റസുകള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ കൊണ്ടുവരിക. വീഡിയോ, ചിത്രം എന്നിവ ഉള്‍പ്പെടുത്തി കൊണ്ടുള്ള സ്റ്റാറ്റസുകള്‍ക്കും സമയപരിധി നീട്ടുമോ എന്ന കാര്യത്തില്‍ നിലവിൽ വ്യക്തത വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.