ലോകമെമ്പാടുമായി രണ്ട് ബില്ല്യണിലധികം ഉപയോക്താക്കളുള്ള മെറ്റയുടെ ഇൻസ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് ‘ചാറ്റ് വിൻഡോ’യിൽ തന്നെ കോൺടാക്‌റ്റിന്റെ പ്രൊഫൈൽ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന പുതിയ സവിശേഷത പരീക്ഷിക്കുന്നു. പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ WABetaInfo ആണ് ആൻഡ്രോയ്ഡിനായുള്ള വാട്സ്ആപ്പ് ബീറ്റയുടെ ഏറ്റവും പുതിയ പതിപ്പായ v2.23.25.11-ൽ പുതിയ ഫീച്ചർ കണ്ടെത്തിയത്.
ഇനിമുതൽ ചാറ്റ് വിൻഡോയിലുള്ള കോൺടാക്റ്റിന്റെ പേരിന് കീഴിൽ സ്റ്റാറ്റസും ലാസ്റ്റ് സീനും കാണാൻ സാധിക്കും. അതായത്, നിങ്ങളുടെ സുഹൃത്ത് പങ്കുവെച്ച സ്റ്റാറ്റസും ലാസ്റ്റ് സീനും കോണ്‍ടാക്റ്റ് നെയിമിന് താഴെയായാണ് കാണുക. സുഹൃത്ത് ലാസ്റ്റ് സീന്‍ ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാളുടെ സ്റ്റാറ്റസും ലാസ്റ്റ് സീനും മാറി മാറി പ്രദർശിപ്പിക്കും.
നിലവിൽ സ്റ്റാറ്റസ് അപ്ഡേറ്റുകൾ കാണാൻ വാട്സ്ആപ്പിലെ അതിനായുള്ള വിൻഡോയിലേക്കോ, പ്രൊഫൈൽ ഇൻഫോയിലേക്കോ പോകണം. എന്നാൽ, പുതിയ ഫീച്ചർ വരുന്നതോടെ, സുഹൃത്തിന്റെ സ്റ്റാറ്റസുകൾ കാണുന്നത് വളരെ എളുപ്പമാകും. ബീറ്റ ടെസ്റ്റിങ്ങിലുള്ള ഫീച്ചർ, വൈകാതെ എല്ലാവരിലേക്കും എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.