ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്സ്ആപ്പിൽ പുതിയ സവിശേഷത കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ആർക്കൈവ്ഡ് ചാറ്റുകളിലാണ് യൂസർമാർക്ക് ഉപകാരപ്പെടുന്ന വിധത്തിലുള്ള പുത്തൻ ഫീച്ചർ ചേർത്തിരിക്കുന്നത്. പൊതുവേ, ഒരു ചാറ്റ് ആർക്കൈവ് ചെയ്താലും പുതിയ സന്ദേശങ്ങൾ വന്നാൽ, അതിെൻറ നോട്ടിഫിക്കേഷൻ കാണിക്കും. എന്നാൽ, പുതിയ അപ്ഡേറ്റിൽ അത്തരം ചാറ്റുകളിൽ യൂസർമാർക്ക് കൂടുതൽ നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ് വാട്സ്ആപ്പ്.
ഇനി പുതിയ സന്ദേശങ്ങൾ വന്നാലും ആർക്കൈവ് ചെയ്ത ചാറ്റുകളിൽ അവയുടെ നോട്ടിഫിക്കേഷൻ കാണിക്കില്ല. വീണ്ടും അവ കാണിച്ചുതുടങ്ങാൻ ചാറ്റുകൾ ആർക്കൈവ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കണം. പുതിയ സേവനം ഐഫോൺ, ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഒരുപോലെ ലഭ്യമാണെന്ന് വാട്സ്ആപ്പ് പുറത്തുവിട്ട വാർത്താ കുറിപ്പില്‍ പറയുന്നു.
ഉപയോക്താക്കൾക്ക് സ്വന്തം ഇൻബോക്സിൽ കൂടുതൽ നിയന്ത്രണം നൽകാനായാണ് ഇത് നടപ്പാക്കുന്നതെന്നും വാട്സ്ആപ്പ് അറിയിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആർകൈവ്ഡ് ചാറ്റ് ഫീച്ചർ നിലവിലുണ്ടെങ്കിലും, ആർക്കൈവുചെയ്‌ത ത്രെഡിൽ ഒരു പുതിയ മെസേജ് ലഭിക്കുമ്പോഴെല്ലാം അവ ചാറ്റുകളിൽ മുന്നിൽ തന്നെ കയറി വരുമായിരുന്നു. ഇത് ആർകൈവ്ഡ് ചാറ്റ് ഓപ്ഷൻ ഉപയോഗിക്കുമ്പോഴുള്ള പോരായ്മയായി ചൂണ്ടികാണിക്കപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.