ഗ്രൂപ്പുകളിൽ 512 പേരെ ചേർക്കാം; വാട്സ്ആപ്പിലെ പുതിയ കിടിലൻ ഫീച്ചർ ഇങ്ങെത്തി..

മെസ്സേജിങ് ആപ്പായ വാട്സ്ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു. നേരത്തെ ​പ്രഖ്യാപിച്ച ഗ്രൂപ്പുകളിൽ 512 പേരെ ചേർക്കാൻ കഴിയുള്ള സവിശേഷതയാണ് യൂസർമാർക്കായി നൽകിത്തുടങ്ങിയിരിക്കുന്നത്. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്താൽ സേവനം ഉപയോഗിച്ച് തുടങ്ങാം. ഇതുവരെ ലഭിക്കാത്തവർക്ക് വരും ദിവസങ്ങളിൽ തന്നെ ഫീച്ചർ അപ്ഡേറ്റിലൂടെ എത്തിയേക്കും.

512 അംഗങ്ങളെ ഉൾക്കൊള്ളുന്ന ലാർജ് വാട്‌സ് ആപ്പ് ഗ്രൂപ്പിനെ കുറിച്ചുള്ള വിവരം കഴിഞ്ഞ മാസം WABetaInfo റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്‌ക്‌ടോപ് എന്നിവയിൽ സൗകര്യം ലഭിച്ചിരുന്നില്ല. വളരെ കുറച്ച് ബീറ്റാ ടെസ്റ്റർമാർക്കാണ് ഈ സൗകര്യം കിട്ടിയിരുന്നത്. എന്നാൽ വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷനുള്ള ആർക്കും ഈ സൗകര്യം ഇനി ലഭിക്കും. പക്ഷേ അപ്‌ഡേറ്റ് ചെയ്ത വാട്‌സ് ആപ്പ് വേർഷനാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

Tags:    
News Summary - WhatsApp update group by up to 512 participants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT