വരുന്നു, യൂട്യൂബ് ഡബ്ബിങ്

നിങ്ങൾ യൂട്യൂബിൽ അപ് ലോഡ് ചെയ്യാനായി ഒരു വിഡിയോ തയാറാക്കുന്നെന്ന് കരുതുക. മലയാളത്തിലുള്ള വിഡിയോ മറ്റു ഭാഷക്കാർക്കുകൂടി മനസ്സിലാകുംവിധം ലഭ്യമാകാൻ എന്തുചെയ്യും? സാധാരണഗതിയിൽ നമുക്ക് ​ചെയ്യാനുള്ളത് വിഡിയോകൾക്ക് സബ് ടൈറ്റിലുകൾ നൽകുക എന്നുള്ളതാണ്. അവിടെയുമുണ്ട് പ്രശ്നങ്ങൾ. കാരണം, ഒരു വിഡിയോയിൽ നിങ്ങൾക്ക് പരമാവധി രണ്ടു ഭാഷകളിലുള്ള ടൈറ്റിലുകൾ മാത്രമേ നൽകാനാകൂ. അവിടെയാണ് എ.ഐയുടെ പ്രസക്തി. ഒരൊറ്റ വിഡിയോ തന്നെ നിങ്ങൾക്ക് എ.ഐ ഉപയോഗിച്ച് പല ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാം. അത്തരമൊരു സംവിധാനം ഉടൻ യൂട്യൂബ് യാഥാർഥ്യമാക്കുന്നെന്നാണ് റിപ്പോർട്ട്. ​ഗൂഗിളിന്റെ ജെമിനിയുടെ എ.ഐ വിദ്യയാണ് യൂട്യൂബ് ഉപയോഗപ്പെടുത്തുക. ഇതുയാഥാർഥ്യമാക്കുന്നതോടെ കണ്ടന്റ് ക്രിയേറ്റർമാർക്ക് അവരുടെ റീച്ച് പതിന്മടങ്ങ് വർധിപ്പിക്കാനാവും.

Tags:    
News Summary - YouTube dubbing is coming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT