അഞ്ചാമന്‍ യു യുട്ടോപ്യ താമസിയാതെ എത്തും

യു യുറേക്ക, യു യുറേക്ക പ്ളസ്, യു യുഫോറിയ, യു യൂണിക് യു ഫോണുകള്‍ മൈക്രോമാക്സിന്‍െറ ശേഖരത്തില്‍ നാലെണ്ണം കഴിഞ്ഞു. ഇനി മേല്‍ത്തരം സ്മാര്‍ട്ട്ഫോണായ യു യുട്ടോപ്യയുമായി വരാന്‍ കാതോര്‍ക്കുകയാണ്.  മൈക്രോമാക്സിന്‍െറ ഉപവിഭാഗമായ യു ടെലിവെഞ്ചേഴ്സ് (YU Televentures) ആണ് യു ഫോണുകളുടെ ഉപജ്ഞാതാക്കള്‍. എല്ലാ കമ്പനികളും ലോഹ ശരീരവുമായി ഫോണുകള്‍ ഇറക്കുമ്പോള്‍ യുവും വേറിട്ടു ചിന്തിക്കുന്നില്ല. യു യുട്ടോപ്യ ലോഹ ശരീരമുള്ള സ്മാര്‍ട്ട്ഫോണ്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബാക്കി നാലെണ്ണവും പ്ളാസ്റ്റിക്കില്‍ തീര്‍ത്തതായിരുന്നു. 10,000ന് മുകളില്‍ വിലയുള്ള യുവിന്‍െറ ആദ്യ ഫോണും ഇതായിരിക്കും. മുന്‍ഗാമികളേ പോലെ ഫ്ളാഷ് സെയിലില്‍ ആകില്ല വില്‍പനയെന്നും ഈമാസം അവസാനത്തോടെ പുറത്തിറങ്ങുമെന്നും പറയുന്നുണ്ട്.

5.2 ഇഞ്ച് ക്വാഡ് എച്ച്.ഡി ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ് അടിസ്ഥാനമായ സയാനോജന്‍ മോഡ് ഓപറേറ്റിങ് സിസ്റ്റം, 1.5 ജിഗാഹെര്‍ട്സ് എട്ടുകോര്‍ സ്നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍, നാല് ജി.ബി റാം, ഇരട്ടസിം, 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, 21 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, ഫോര്‍ജി എല്‍ടിഇ, ബ്ളൂടൂത്ത് 4.1, വൈ ഫൈ, ജി.പി.എസ് എന്നിവയാണ് വിശേഷങ്ങള്‍. ഏകദേശം 21,000 രൂപ വിലവരുമെന്നാണ് സൂചനകള്‍.

മുന്‍ഗാമികളുടെ വിശേഷങ്ങള്‍ താരതമ്യം ചെയ്യാം

8,999 രൂപയുടെ യു യുറേക്കയില്‍ 720x1280 പിക്സല്‍ റസലൂഷനുള്ള അഞ്ചര ഇഞ്ച് എച്ച്.ഡി സ്ക്രീന്‍, ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് അടിസ്ഥാനമാക്കിയ സയാനോജന്‍ ഒ.എസ് 11 എന്ന ഓപറേറ്റിങ് സിസ്റ്റം, 1.5 ജിഗാഹെര്‍ട്സ് എട്ടുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍, രണ്ട് ജി.ബി റാം, 32 ജി.ബി ആക്കാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഇരട്ട സിം, എല്‍ഇഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍ കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 2500 എംഎഎച്ച് ബാറ്ററി, ഫോര്‍ജി എല്‍ടിഇ എന്നിവയാണ് വിശേഷങ്ങള്‍. 

6,999 രൂപയുടെ യു യുഫോറിയയില്‍ 720x1280 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് എച്ച്.ഡി സ്ക്രീന്‍, ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് അടിസ്ഥാനമാക്കിയ സയാനോജന്‍ ഒ.എസ് 12 എന്ന ഓപറേറ്റിങ് സിസ്റ്റം, 1.2 ജിഗാഹെര്‍ട്സ് നാലുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍, രണ്ട് ജി.ബി റാം, 128 ജി.ബി ആക്കാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഇരട്ട സിം, എല്‍ഇഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സല്‍ പിന്‍ കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 2230 എംഎഎച്ച് ബാറ്ററി, 143 ഗ്രാം ഭാരം, ഫോര്‍ജി എല്‍ടിഇ, ത്രീജി എന്നിവയാണ് വിശേഷങ്ങള്‍. 

4,999 രൂപയുടെ യു യൂണികില്‍ 4.7 ഇഞ്ച് 720x1280 പിക്സല്‍ എച്ച്.ഡി ഡിസ്പ്ളേ, 1.2 ജിഗാഹെര്‍ട്സ് നാലുകോര്‍ 64 ബിറ്റ് സ്നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍, ഒരു ജി.ബി റാം, ആന്‍ഡ്രോയിഡ് 5.1 ലോലിപോപില്‍ മിനുക്കുപണി വരുത്തിയ സയാനോജന്‍മോഡ് 12.1 ഓപറേറ്റിങ് സിസ്റ്റം, ഇരട്ട സിം, 32 ജി.ബി കൂട്ടാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍കാമറ, വൈ ഫൈ ഹോട്ട് സ്പോട്ട്, ജി.പി.എസ്, ഫോര്‍ജി എല്‍ടിഇ, ബ്ളൂടൂത്ത് 4.0, എഫ്.എം റേഡിയോ, 2000 എം.എ.എച്ച് ലിഥിയം പോളിമര്‍ ബാറ്ററി, 128 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.