ബൈക്ക് യാത്രികര്‍ക്ക് തുണയാവാന്‍ ‘ഗ്യാലക്സി ജെത്രീ’

അപകടം കൂടുതലും ഇരുചക്രവാഹനങ്ങള്‍ക്കാണെന്ന് കണക്കുകള്‍ പറയുന്നു. മൊബൈലില്‍ സംസാരിച്ച് വണ്ടിയോടിക്കുമ്പോഴാണ് ഇതിലേറെയും. ഈ സാഹചര്യത്തില്‍ ഇരുചക്രവാഹന യാത്രക്കിടെ കോള്‍ വന്നാല്‍ കൈകാര്യം ചെയ്യുന്ന സ്മാര്‍ട്ട്ഫോണുമായാണ് സാംസങ്ങിന്‍െറ വരവ്. വണ്ടിയോടിക്കുമ്പോള്‍ ആരെങ്കിലും വിളിച്ചാല്‍ 14 ഭാഷകളില്‍ എസ്എംഎസ് മറുപടി കൊടുക്കാന്‍ ‘സാംസങ് ഗ്യാലക്സി ജെത്രീ (2016)’ എന്ന ഈ ഫോണിനറിയാം.

‘എസ് ബൈക്ക് മോഡ്’ ഓണാക്കിയാല്‍ കോള്‍ വന്നാല്‍ തനിയെ ഓഫാക്കി മുന്‍കൂര്‍ റെക്കോര്‍ഡ് ചെയ്ത സന്ദേശം ( ഉദാ: പിന്നെ വിളിക്കാം )അയക്കും. ഓടിക്കുന്നയാള്‍ മൊബൈലില്‍ തൊടുകപോലും വേണ്ട. 8,990 രൂപയാണ് വില. ഫ്ളിപ്കാര്‍ട്ട് വഴി മാത്രമാണ് വില്‍പന. 1,280x720 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 1.5 ജിഗാഹെര്‍ട്സ് നാലുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍, 1.5 ജി.ബി റാം, 128 ജി.ബി ആക്കാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 2600 എംഎഎച്ച് ബാറ്ററി, ഫോര്‍ജി എല്‍ടിഇ, ത്രീജി, വൈ ഫൈ, ബ്ളൂടൂത്ത്, 138 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.