ചിതറാത്ത ഡിസ്പ്ളേയുള്ള മോട്ടറോള മോട്ടോ എക്സ് ഫോഴ്സിന് വന്‍ വില കുറവ്. 32 ജി.ബിക്ക് 15,000 രൂപയും 64 ജി.ബിക്ക് 16,000 രൂപയുമാണ് കുറച്ചത്. ഇതോടെ യഥാക്രമം 34,999 രൂപയും 37,999 രൂപയും നല്‍കിയാല്‍ മതി. ഫെബ്രുവരിയില്‍ വിപണിയില്‍ ഇറക്കിയപ്പോള്‍ മുതല്‍ 49,999 രൂപയും 53,999 രൂപയുമായിരുന്നു വില. ഫ്ളിപ്കാര്‍ട്ടിലും ആമസോണിലുമാണ് വില്‍പന. പൊട്ടിച്ചിതറാത്ത മോട്ടോ ഷാറ്റര്‍ഷീല്‍ഡ് ഡിസ്പ്ളേയാണ് പ്രത്യേകത. അലൂമിനിയം റിജിഡ് കോര്‍ ഫ്ളക്സിബിള്‍ അമോലെഡ് സ്ക്രീനാണ്. ഇരട്ട നിര ടച്ച് സ്ക്രീന്‍ പാനലുകള്‍ കോണ്‍ക്രീറ്റില്‍ വീണാലും ഉടയില്ല. കൂടാതെ വെള്ളം പിടിക്കാത്ത നാനോ കോട്ടിങ്ങുമുണ്ട്.
1440x2560 പിക്സല്‍ റസലൂഷനുള്ള 5.4 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്പ്ളേയാണ്. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ് 60 മാഷ്മലോയിലേക്ക് അപ്ഗ്രേഡ് ചെയ്യാം. ഇരട്ട എല്‍ഇഡി ഫ്ളാഷുള്ള 21 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, രണ്ട് ജിഗാഹെര്‍ട്സ് എട്ടുകോര്‍ സ്നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍, മൂന്ന് ജി.ബി റാം, രണ്ട് ടി.ബി വരെ കൂട്ടാവുന്ന 32/64 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത്, എന്‍എഫ്സി, 3760 എംഎഎച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.