ആന്‍ഡ്രോയിഡിനെ ഞെട്ടിക്കാന്‍ ‘സാംസങ് സെഡ് 2’

ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റത്തിന്‍െറ ചിറകിലേറി അല്‍പദൂരം പിന്നിട്ടപ്പോള്‍ സാംസങ്ങിന് തോന്നി, ഈ യാത്ര മതിയെന്ന്. അങ്ങനെ പുതിയ ഓപറേറ്റിങ് സിസ്റ്റത്തെ കൂടെക്കൂട്ടി അതാണ് ടിസന്‍. ഇതുവരെ രണ്ട് ഫോണുകള്‍ ടിസന്‍ ഒ.എസില്‍ ഇറക്കി, കഴിഞ്ഞവര്‍ഷം ജനുവരിയില്‍ സാംസങ് സെഡ് 1, ഒക്ടോബറില്‍ സെഡ് 3. അന്നേ ആള്‍ക്കാര്‍ സംശയിച്ചു എന്താണ് സെഡ് ടു ഇറക്കാതെ ത്രീയിലേക്ക് കാലെടുത്തുവെച്ചതെന്ന്. ഇപ്പോഴാണ് അതിന് സമയം ഒത്തുവന്നതെന്നാണ് സാംസങ് പറയാതെ പറയുന്നത്.

വെറും 4,590 രൂപയാണ് ടിസന്‍ ഓപറേറ്റിങ് സിസ്റ്റത്തിലുള്ള ‘സാംസങ് സെഡ് 2’വിന്‍െറ വില. കറുപ്പ്, വൈന്‍ റെഡ്, ഗോള്‍ഡ് നിറങ്ങളില്‍ ലഭിക്കും. ടിസന്‍ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഫോര്‍ജ് എല്‍ടിഇ ഫോണാണിത്. എച്ച്.ഡി വീഡിയോ കോളിങ്, സെക്കന്‍ഡില്‍ 150 മെഗാബൈറ്റ് വേഗത്തില്‍ ഡൗണ്‍ലോഡിങ്, സെക്കന്‍ഡില്‍ 50 മെഗാബൈറ്റ് വേഗത്തില്‍ അപ്ലോഡിങ്, 12 ഇന്ത്യന്‍ ഭാഷകളുടെ പിന്തുണ, ഇന്‍റര്‍നെറ്റില്ലായെ 5000 രൂപ വരെ പണം കൈമാറാവുന്ന മൈ മണി ട്രാന്‍സ്ഫര്‍ ആപ്, 40 ശതമാനം ഡാറ്റ സേവ് ചെയ്യുന്ന അള്‍ട്രാ ഡാറ്റ സേവിങ് മോഡ്, ബൈക്ക് യാത്രികര്‍ക്ക് തുണയാവുന്ന എസ് ബൈക്ക് മോഡ്, പെന്‍ഡ്രൈവ് ഫോണില്‍ തുറക്കാന്‍ യു.എസ്.ബി ഒടിജി പിന്തുണ എന്നിവയാണ് വിശേഷങ്ങള്‍. 


480x800 പിക്സല്‍ റസലൂഷനുള്ള നാല് ഇഞ്ച് WVGA ഡിസ്പ്ളേ, 1.5 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, ഒരു ജി.ബി റാം, എല്‍ഇഡി ഫ്ളാഷുള്ള അഞ്ച് മെഗാപിക്സല്‍ പിന്‍കാമറ, 0.3 മെഗാപിക്സല്‍ വിജിഎ മുന്‍കാമറ, 128 ജി.ബി വരെ കൂട്ടാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, 1500 എംഎഎച്ച് ബാറ്ററി, വൈ ഫൈ, ബ്ളൂടൂത്ത് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.