ടാബായും ലാപായും രൂപം മാറുന്ന ലാപ്ടോപും പ്രോജക്ടറുള്ള ടാബ്ലറ്റുമായി  ചൈനീസ് കമ്പനി ലിനോവോ വീണ്ടും കൊതിപ്പിക്കുകയാണ്. ലെനോവോ യോഗ 900 കണ്‍വര്‍ട്ടിബിള്‍ ലാപ്ടോപ്, ടാബ് 3 പ്രോ ആന്‍ഡ്രോയിഡ് ടാബ്ലറ്റ് എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്.

 

 

ആറാംതലമുറ ഇന്‍റല്‍ സ്കൈലേക്ക് പ്രോസസറുള്ള മുന്‍നിര ലാപ്ടോപായ യോഗ 900ന് 1.23 ലക്ഷമാണ് വില. നേരത്തെയിറങ്ങിയ യോഗ 900ന്‍െറ പിന്‍ഗാമിയാണ് ഇതെങ്കിലും ഏറെ മാറ്റങ്ങളോടെയാണ് രണ്ടാംതലമുറക്കാരന്‍െറ വരവ്. മഗ്നീഷ്യം അലോയിയിലാണ് നിര്‍മാണം. കരുത്തേറിയ പ്രോസസര്‍, രൂപം മാറുന്ന നിര്‍മിതി എന്നിവ അതില്‍ ചിലതാണ്. മൈക്രോസോഫ്റ്റ് സര്‍ഫസ് ബുക്, സര്‍ഫസ് പ്രോ 4 എന്നിവയാണ് എതിരാളികള്‍. വിന്‍ഡോസ് 10 ഹോം ഓപറേറ്റിങ് സിസ്റ്റം, 3200x1800 പിക്സല്‍ റസലൂഷനുള്ള 13.3 ഇഞ്ച് ഡിസ്പ്ളേ, 2.5 ജിഗാഹെര്‍ട്സ് ആറാം തലമുറ ഇന്‍റല്‍ കോര്‍ ഐ7 6500 യു പ്രോസസര്‍, 16 ജി.ബി വരെ റാം, 512 ജി.ബി സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, ഒമ്പത് മണിക്കൂര്‍ നില്‍ക്കുന്ന 66 വാട്ട്അവര്‍ ബാറ്ററി, രണ്ട് യു.എസ്.ബി 3.0 പോര്‍ട്ട്, ഒരു യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട്, ഹെഡ്ഫോണ്‍ ജാക്, എസ്ഡി കാര്‍ഡ് റീഡര്‍, ഷാപെയിന്‍ ഗോള്‍ഡ് നിറം എന്നിവയാണ് വിശേഷങ്ങള്‍.


യോഗ ടാബ് 2 പ്രോയുടെ പിന്‍ഗാമിയാണ് യോഗ ടാബ് 3 പ്രോ. 39,500 രൂപയാണ് വില. ഫ്ളിപ്കാര്‍ട്ടില്‍ ലഭിക്കും. ഡോള്‍ബി അറ്റ്മോസ് സൗണ്ട് സംവിധാനമുള്ള നാല് സ്പീക്കറുകള്‍ മൂന്നിലുണ്ട്. ഏത് വെള്ള പ്രതലത്തിലും 70 ഇഞ്ച് വലിപ്പത്തില്‍ ചിത്രം കാട്ടിത്തരുന്ന തിരിക്കാവുന്ന പ്രോജക്ടറാണ് പ്രധാന പ്രത്യേകത. 2560x1600  പിക്സല്‍ റസലൂഷനുള്ള 10.1 ഇഞ്ച് സ്ക്രീന്‍, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 2.24 ജിഗാഹെര്‍ട്സ് നാലുകോര്‍ ഇന്‍റല്‍ ആറ്റം  X5 Z 85000 പ്രോസസര്‍, രണ്ട് ജി.ബി റാം, 128 ജി.ബി ആക്കാവുന്ന 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 18 മണിക്കൂര്‍ നില്‍ക്കുന്ന 10,200 എം.എ.എച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.