ഇടക്കിടെ സ്മാര്‍ട്ട്ഫോണുകള്‍ നിശ്ചലമാവുന്നതും ഓഫാകുന്നതും റാം ശേഷി കുറവായതുകൊണ്ടാണ്. 50ഓളം ആപ്പുകള്‍ നിരന്തരം ഉപയോഗിക്കുന്ന സ്മാര്‍ട്ട്ഫോണിന് കുറഞ്ഞത് രണ്ട് ജി.ബി റാം എങ്കിലും വേണം. ഫേസ്ബുക്കും വാട്സ്ആപ്പും അടക്കമുള്ള ആപ്പുകള്‍ തുറന്നില്ളെങ്കിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അത് റാം ശേഷി ഉപയോഗിച്ചാണ്. കുറഞ്ഞത് ഒരു ജി.ബി റാമെങ്കിലുമില്ലാത്ത ഫോണുകള്‍ ഇക്കാലത്ത് നഷ്ടക്കച്ചടവുമാണ്. രണ്ട്, മൂന്ന്, നാല് ജി.ബി റാം വരെയുള്ള സ്മാര്‍ട്ട്ഫോണുകള്‍ ഇറക്കിയാണ് കമ്പനികള്‍ മത്സരിക്കുന്നത്. നാല് ജി.ബി റാമുള്ള ഫോണിന് കുറഞ്ഞത് 15,000 രൂപയെങ്കിലുമാകും. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഇറങ്ങിയ അസൂസ് സെന്‍ഫോണ്‍ 2 ആണ്് നാല് ജി.ബി റാമുമായിറങ്ങിയ ആദ്യ ഫോണ്‍. ഇതിന്‍െറ ചുവടുപിടിച്ച് സാംസങ് ഗ്യാലക്സി നോട്ട് 5, ഈയിടെ ഗ്യാലക്സി എസ് 7, എസ് 7 എഡ്ജ് എന്നിവ നാല് ജി.ബി റാമിന്‍െറ കരുത്തിലത്തെി. ഈ സാഹചര്യത്തില്‍ ആറു ജി.ബി LPDDR4 റാമുള്ള സ്മാര്‍ട്ട്ഫോണുമായി എത്തുകയാണ് ചൈനീസ് കമ്പനി വിവോ. വിവോ എക്സ്പ്ളേ 5 എന്നാണ് പേര്. 2014 മുതല്‍ ഈ ഫോണിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടായിരുന്നു. എന്തായാലും ഈ മാര്‍ച്ച് ഒന്നിന് പുറത്തിറക്കുമെന്നാണ് വിവരം. 50,000 രൂപയോളമാകും വിലയെന്നാണ് സൂചനകള്‍. കാതുകള്‍ക്ക് ശബ്ദമേന്മ പകരാന്‍ HiFi 3.0 ശബ്ദ സംവിധാനമുണ്ട്.
2560 x 1440 പിക്സല്‍ ക്വാഡ് എച്ച്ഡി റസലുഷനുള്ള അഞ്ചര ഇഞ്ച് ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ്, സ്നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, 64 ജി.ബ ഇന്‍േറണല്‍ മെമ്മറി, 16 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, 4300 എംഎഎച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.