ലഖ്നോ: മൊബൈല്‍ ആപ്പില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ 12,000 സൗജന്യ ഇ-ബുക്കുകള്‍ ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. അടുത്ത മാസം മുതലാണ് പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണില്‍ വായിക്കാനാവുക. ഇ-പാഠശാല പദ്ധതിയുടെ കീഴിലാണ് പുതിയ സംരംഭമെന്ന് മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം അറിയിച്ചത്. ലഖ്നോവില്‍ ബാബാ സാഹേബ് ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ (ബി.ബി.എ.യു) പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് തറക്കല്ലിടാന്‍ എത്തിയതായിരുന്നു അവര്‍. മൊബൈല്‍ ആപ്പിലൂടെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പുസ്തകങ്ങള്‍ ലഭ്യമാക്കും. ഉന്നത വിദ്യാഭ്യാസത്തിനാവശ്യമായ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടായിരിക്കും പുസ്തകങ്ങളും പഠനസാമഗ്രികളുമെന്ന് മന്ത്രി പറഞ്ഞു.
ഒന്നാം ക്ളാസുമുതല്‍ 12ാം ക്ളാസു വരെയുള്ള എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ നേരത്തേതന്നെ ഇ-ബുക് രൂപത്തിലും ഓണ്‍ലൈനായും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാവുന്നുണ്ട്. മന്ത്രാലയത്തിനു കീഴിലെ ‘ഉന്നത് ഭാരത് അഭിയാന്‍’ പദ്ധതിയിലൂടെ ഓരോ ഉന്നത വിദ്യാഭ്യാസസ്ഥാപനവും തൊട്ടടുത്തുള്ള 10 ഗ്രാമങ്ങള്‍ ദത്തെടുക്കുമെന്നും അവര്‍ അറിയിച്ചു. അഞ്ചു ഗ്രാമങ്ങള്‍ ദത്തെടുക്കുന്ന പദ്ധതിയായിരുന്നു മുമ്പ് ആവിഷ്കരിച്ചിരുന്നത്. ഈ പദ്ധതിയിലൂടെ രാജ്യത്തെ കേന്ദ്രസര്‍വകലാശാലകള്‍, ഐ.ഐ.ടികള്‍, ഐ.ഐ.എമ്മുകള്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് അടുത്ത ഗ്രാമങ്ങള്‍ ദത്തെടുക്കുക. വിദ്യാഭ്യാസം അപ്രാപ്യമായ ഗ്രാമീണ വിദ്യാര്‍ഥികളെ പഠിപ്പിക്കുകയാണ് ‘ഉന്നത് ഭാരത് അഭിയാന്‍’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.