അന്യഗ്രഹ ജീവന്‍ തേടാന്‍ ചൈനയുടെ ഭീമന്‍ റേഡിയോ ടെലിസ്കോപ്

ബെയ്ജിങ്: ഭൂമിക്ക് പുറത്ത് ജീവന്‍െറ തുടിപ്പുകള്‍ തേടുന്ന മനുഷ്യന് എട്ടാമത്തെ ലോകാദ്ഭുതം സമ്മാനിക്കുകയാണ് ചൈന. അന്യഗ്രഹങ്ങളിലെ ജീവന്‍െറ സാന്നിധ്യം കണ്ടത്തൊന്‍ രൂപകല്‍പനചെയ്ത ലോകത്തെ ഏറ്റവും വലിയ റേഡിയോ ടെലിസ്കോപ്പാണ് ചൈന നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗുയിസോവു പ്രവിശ്യയിലാണ് ഈ ഭീമന്‍ റേഡിയോ ടെലിസ്കോപ്. 30 ഫുട്ബാള്‍ മൈതാനങ്ങളുടെ വലുപ്പമാണ് ഈ റേഡിയോ ടെലിസ്കോപ്പിനുള്ളത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്‍െറ മേല്‍നോട്ടത്തില്‍ നാഷനല്‍ അസ്ട്രോണമിക്കല്‍ ഒബ്സര്‍വേഷനാണ് ടെലിസ്കോപ് രൂപകല്‍പന ചെയ്തത്. 
നിര്‍മാണം പൂര്‍ത്തിയായ സ്ഥിതിക്ക് അധികം വൈകാതെതന്നെ പരീക്ഷണം തുടങ്ങുമെന്ന് നാഷനല്‍ അസ്ട്രോണമിക്കല്‍ ഒബ്സര്‍വേഷന്‍ ഡെപ്യൂട്ടി മേധാവി ഷെങ് സിയോനിയന്‍ അറിയിച്ചു. 
2011 മാര്‍ച്ചിലാണ് നിര്‍മാണം തുടങ്ങിയത്. അഞ്ചുവര്‍ഷമെടുത്തു പൂര്‍ത്തിയാകാന്‍. സെപ്റ്റംബറില്‍ ഒൗദ്യോഗികമായി   പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ലോകരാജ്യങ്ങള്‍ക്കിടയില്‍ ബഹിരാകാശ ശക്തിയായി വളരാനുള്ള ചൈനയുടെ ത്വരയാണ് ഭീമന്‍ റേഡിയോ ടെലിസ്കോപ് എന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക് എത്തിച്ചതെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് പറഞ്ഞു. ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനും 2036ഓടെ സ്പേസ് സ്റ്റേഷന്‍ നിര്‍മിക്കാനും ചൈനക്ക് പദ്ധതിയുണ്ട്. കെപ്ളര്‍ ടെലിസ്കോപ് ഉപയോഗിച്ച് നാസ ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടത്തെിയതിനു പിന്നാലെയാണ് ചൈന റേഡിയോ ടെലിസ്കോപ്പിന്‍െറ നിര്‍മാണം വേഗത്തിലാക്കിയത്. 1400 പ്രകാശവര്‍ഷം അകലെ ഭൂമിക്ക് സമാനമായ ഗ്രഹം നാസ കണ്ടത്തെിയത് കെപ്ളര്‍ 42 ബി ടെലിസ്കോപ് ഉപയോഗിച്ചായിരുന്നു. ടെലിസ്കോപ്പിലെ 500 മീറ്റര്‍ വ്യാസമുള്ള 4,450 ത്രികോണ പാനലുകള്‍കൊണ്ട് നിര്‍മിച്ച റിഫ്ളക്ടറിന്‍െറ സംയോജനപ്രക്രിയയാണ് സങ്കേതികവിദഗ്ധര്‍ തുടങ്ങിയത്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.