കളിയിലൂടെ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കി ലെനോവോയുടെ സ്വയംപഠന ടാബ്ലറ്റ്. ‘ലെനോവോ സിജി സ്ളേറ്റ്’ ആണ് വിനോദത്തിലൂടെ വിജ്ഞാനം പകരുന്നത്. 8,499 രൂപയാണ് വില. ആദ്യത്തെ 1000 ടാബുകള്‍ 7,499 രൂപക്ക് ലഭിക്കും. വിദ്യാഭ്യാസ സാങ്കേതികവിദ്യാ കമ്പനി കണ്‍വേ ജീനിയസ് (ConveGenius ) ചൈനീസ് കമ്പനി ലെനോവോയുമായി ചേര്‍ന്നാണ് ഈ ടാബിറക്കുന്നത്. വീഡിയോ കഥകള്‍, ഡിജിറ്റല്‍ പുസ്തകങ്ങള്‍, പഠനപ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ കുട്ടികള്‍ തനിയെ അറിവുനേടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. NCERT പാഠ്യപദ്ധതിയനുസരിച്ചാണ് ടാബ് ഒരുക്കിയിരിക്കുന്നത്. കിന്‍റര്‍ഗാര്‍ട്ടന്‍ മുതല്‍ അഞ്ചാംതരം വരെയുള്ള വിദ്യാര്‍ഥികളെയാണ് ലക്ഷ്യമിടുന്നത്. 1024 x 600 പിക്സല്‍ റസലൂഷനുള്ള ഏഴ് ഇഞ്ച് ഐപിഎസ് ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് ഒ.എസ്, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, 32 ജി.ബി കൂട്ടാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, ഒരു ജി.ബി റാം, രണ്ട് മെഗാപിക്സല്‍ പിന്‍കാമറ, 0.3 മെഗാപിക്സല്‍ മുന്‍കാമറ, 3450 എംഎഎച്ച് ബാറ്ററി, 269 ഗ്രാം ഭാരം, വൈ ഫൈ, ബ്ളൂടൂത്ത് 4.0 എന്നിവയാണ് വിശേഷങ്ങള്‍. ഫ്ളിപ്കാര്‍ട്ട് വഴിയാണ് വില്‍പന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.