സ്റ്റൈലസ് മികവുമായി ‘എല്‍ജി സ്റ്റൈലസ് 2 പ്ളസ്’

സ്റ്റൈലസ് എന്ന സ്മാര്‍ട്ട്ഫോണ്‍ പെന്‍ ഉപയോഗിക്കാവുന്ന ഫാബ്ലറ്റുമായി എല്‍ജി വീണ്ടുമത്തെി. എല്‍ജി സ്റ്റൈലസ് 2 പ്ളസ് ആണ് ഇത്തവണ വിപണിയിലത്തെുന്നത്. 24, 450 രൂപയാണ് വില. ജൂണില്‍ ആഗോള വിപണിയില്‍ ഇറങ്ങിയ ഇത് ഇപ്പോഴാണ് ഇന്ത്യയിലത്തെുന്നത്. നേരത്തെ എല്‍ജി ജി 4 സ്റ്റൈലസ് എന്ന പെന്‍ ഉപയോഗിക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ ഇറക്കിയിട്ടുണ്ട്. ഇതില്‍ പെന്നിന് റബര്‍ മുനയാണെങ്കില്‍ പുതിയ മോഡലില്‍ നാനോ കോട്ടിങ്ങുള്ള മുനയാണ്. ഇത് കൂടുതല്‍ കൃത്യത നല്‍കുമെന്ന് കമ്പനി പറയുന്നു.

പെന്‍ ഉപയോഗിക്കുമ്പോള്‍ ലഭ്യമാകുന്ന പെന്‍ പോപ് എന്ന പോപ്പപ്പ് മെനുവാണ് പ്രത്യേകത. പെന്‍ സൂക്ഷിക്കാന്‍ പോപ്പപ്പ് ബേയില്‍ പെന്നില്ളെന്ന് കണ്ടത്തെി പോപ്പപ് മെസേജ് നല്‍കുന്ന പെന്‍ കീപ്പര്‍ സംവിധാനമുണ്ട്. ഫോണ്‍ ഓണാക്കാതെ സ്റ്റൈലസ് ഉപയോഗിച്ച് മെമ്മോകള്‍ എഴുതാന്‍ ‘സ്ക്രീന്‍ ഓഫ് മെമ്മോ’ സംവിധാനമുണ്ട്. 1920 x 1080  പിക്സല്‍ റസലൂഷനുള്ള 5.7 ഇഞ്ച്  ഡിസ്പ്ളേ, മൂന്ന് ജി.ബി റാം, 200 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, 1.4 ജിഗാഹെര്‍ട്സ് എട്ടുകോര്‍ പ്രോസസര്‍, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ്, മുന്നിലും പിന്നിലും എല്‍ഇഡി ഫ്ളാഷുള്ള 16 മെഗാപിക്സല്‍ പിന്‍, എട്ട് മെഗാപിക്സല്‍ മുന്‍ കാമറകള്‍, 3000 എംഎഎച്ച് ബാറ്ററി, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത് 4.1, 145 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.