കീശക്കൊതുങ്ങും ലെനോവോ വൈബ് കെ 5

വിലക്കുറവുള്ള ലെനോവോ വൈബ് കെ 5 സ്മാര്‍ട്ട്ഫോണാണ് ലെനോവോയുടെ ഇത്തവണത്തെ വിഭവം. ആമസോണില്‍ ഫ്ളാഷ് സെയില്‍ വഴി സ്വന്തമാക്കാവുന്ന ഇതിന് 6,999 രൂപയാണ് വില. ജൂണ്‍ 22ന് ഉച്ചകഴിഞ്ഞ് രണ്ടിനുള്ള ഫ്ളാഷ്സെയില്‍ തുടങ്ങിയിട്ടുണ്ട്. ഗോള്‍ഡ, സില്‍വര്‍, ഗ്രേ നിറങ്ങളിലാണ് ലഭ്യം. 720x1280 പിക്സല്‍ റസലുഷനുള്ള അഞ്ച് ഇഞ്ച് എച്ച്.ഡി ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 1.2 ജിഗാഹെര്‍ട്സ് നാലുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 415 പ്രോസസര്‍, രണ്ട് ജി.ബി റാം, ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 32 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, 2750 എംഎഎച്ച് ബാറ്ററി, 150 ഗ്രാം ഭാരം, ഫോര്‍ജി, വൈ ഫൈ, ബ്ളൂടൂത്ത്, ജി.പി.എസ് എന്നിവയാണ് വിശേഷങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.