മൂത്രത്തില്‍നിന്ന് വൈദ്യുതിയുണ്ടാക്കാന്‍ സെല്‍ എത്തി

ലണ്ടന്‍: മൂത്രത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന സെല്‍ വികസിപ്പിച്ചെടുത്തു. ജൈവ ഊര്‍ജ ഉല്‍പാദനത്തില്‍ വഴിത്തിരിവാകും പുതിയ സെല്ലിന്‍െറ കണ്ടത്തെലെന്നാണ് വിലയിരുത്തല്‍. നിലവിലുള്ളതിനെക്കാള്‍ ചെറുതും ചെലവ് കുറഞ്ഞതും ശക്തിയേറിയതുമായ സെല്ലാണ് വികസിപ്പിച്ചെടുത്തത്. യൂനിവേഴ്സിറ്റി ഓഫ് ബാത്, ലണ്ടനിലെ ക്യൂന്‍ മേരി യൂനിവേഴ്സിറ്റി, ബ്രിസ്റ്റോള്‍ റോബോട്ടിക്സ് ലബോറട്ടറി എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്നാണ് പുതിയ സെല്‍ വികസിപ്പിച്ചെടുത്തത്. നിലവിലെ സെല്ലുകളുടെ പ്രധാന പോരായ്മകളായ കൂടിയ ചെലവിനും കുറഞ്ഞ ഊര്‍ജ ഉല്‍പാദനത്തിനും പരിഹാരമാകും പുതിയ മൈക്രോബിയല്‍ ഫ്യുവല്‍ സെല്‍ എന്നാണ് ഗവേഷകരുടെ പക്ഷം. ബാക്ടീരിയ ഉപയോഗിച്ച് ജൈവവസ്തുക്കളെ വൈദ്യുതിയാക്കി മാറ്റുന്ന ഉപകരണമാണ് മൈക്രോബിയല്‍ ഫ്യുവല്‍ സെല്‍. സാധാരണ താപനിലയിലും മര്‍ദത്തിലും പ്രവര്‍ത്തിക്കാന്‍ ഇവക്കാകും. മറ്റു സംവിധാനങ്ങളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞതും കുറച്ച് മാലിന്യം ഉല്‍പാദിപ്പിക്കുന്നതുമാണ് മൈക്രോബിയല്‍ ഫ്യുവല്‍ സെല്‍. എന്നാല്‍, നിര്‍മാണച്ചെലവ് കൂടുതലാണ്. അതേസമയം, താരതമ്യേന കുറഞ്ഞ വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുക. എന്നാല്‍, ഈ രണ്ടു പരിമിതികളെയും പുതിയ സെല്‍ മറികടക്കും. ഗവേഷണഫലം ഇലക്ട്രോകിമിക്ക ആക്റ്റ എന്ന പ്രസിദ്ധീകരണത്തില്‍ ലഭ്യമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.