ആറ് ജി.ബി റാം, പത്തുകോര്‍ പ്രോസസര്‍, ‘വെര്‍ണി അപ്പോളോ’ ശക്തരില്‍ ശക്തന്‍

ആറ് ജി.ബി റാമുമായാണ് ഈ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനിയുടെ പടപ്പുറപ്പാട്. വെര്‍ണി (Vernee) ആണ് ആറ് ജി.ബി റാമിന്‍െറ കരുത്തേറിയ അപ്പോളോ എന്ന സ്മാര്‍ട്ട്ഫോണുമായി ഏവരെയും അമ്പരപ്പിച്ചത്. ചൈനയിലാണ് പുറത്തിറക്കിയ ഇത് സില്‍വര്‍ നിറത്തില്‍ ഏപ്രിലില്‍ വിപണിയില്‍ ഇറങ്ങും.

അപ്പോഴേ വിലയും അറിയൂ. ഇതിന് മുമ്പ് മറ്റൊരു ചൈനീസ് കമ്പനി വിവോ ആണ് ആറ് ജി.ബി റാമുമായി എക്സ്പ്ളേ 5 എലൈറ്റ് എന്ന സ്മാര്‍ട്ട്ഫോണ്‍ ഇറക്കിയത്. തൊടുന്നതിന്‍െറ മര്‍ദത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഫോഴ്സ് ടച്ച് ഡിസ്പ്ളേയാണ് മറ്റൊരു പ്രത്യേകത. ഏറ്റവും പുതിയ പത്തുകോര്‍ മീഡിയടെക് ഹെലിയോ X20 (MT6797) പ്രോസസറാണ് മറ്റൊരു ശക്തികേന്ദ്രം. മുമ്പ് എല്‍ഇടിവി (Letv) എന്ന് അറിയപ്പെട്ടിരുന്ന ലീകോ (LeEco) ആണ് ഈ പത്തുകോര്‍ പ്രോസസറുമായി ഇനി വരാനിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലീകോ എല്‍ഇ 2 എന്ന സ്മാര്‍ട്ട്ഫോണിലാണ് ഇതുള്ളത്. 


2560x1440 പിക്സല്‍ റസലൂഷനുള്ള അഞ്ചര ഇഞ്ച് ക്യു.എച്ച്.ഡി സിസ്പ്ളേ, 128 ജി.ബി ഇന്‍േറണല്‍ മെമ്മറി, വിരലടയാള സ്കാനര്‍, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ്, ഇരട്ട എല്‍ഇഡി ഫ്ളാഷുള്ള 21 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, യു.എസ്.ബി ടൈപ്പ് സി കണക്ടര്‍, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത് 4.1, ജി.പിഎസ് എന്നിവയാണ് വിശേഷങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.