ഏറെക്കാലത്തിനുശേഷം ജപ്പാന്‍ കമ്പനി സോണി സ്മാര്‍ട്ട്ഫോണുമായത്തെുന്നു. വിപണിയില്‍ അത്ര ചലനമുണ്ടാക്കാന്‍ കഴിയാത്ത സോണി കുറച്ചുകാലമായി പുതിയ സ്മാര്‍ട്ട്ഫോണുകള്‍ ഇറക്കിയിരുന്നില്ല. ചൈനീസ്, ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ കുത്തൊഴുക്കില്‍ അടിതെറ്റുകയായിരുന്നു ഈ കമ്പനിക്ക്. ഇപ്പോള്‍ അവതരിപ്പിക്കുന്നത് സോണി എക്സ്പീരിയ XA അള്‍ട്ര എന്ന മോഡലാണ്.
1080x1920 പിക്സല്‍ ഫൂള്‍ എച്ച്.ഡി റസലൂഷനുള്ള ആറ് ഇഞ്ച് ഡിസ്പ്ളേയാണ്. ചിത്രങ്ങളുടെ മിഴിവിന് മൊബൈല്‍ ബ്രാവിയ എഞ്ചിനുമുണ്ട്. ആന്‍ഡ്രോയിഡ് 6.0 മാഷ്മലോ ഒ.എസാണ്. 16 മെഗാപിക്സല്‍ മുന്‍കാമറയില്‍ സോണി എക്സ്മര്‍ ആര്‍ മൊബൈല്‍ സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. മുന്നില്‍ ഫ്ളാഷുമുണ്ട്. മുന്ന് ജി.ബി റാം, 200 ജി.ബി ആക്കാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഒരു നാനോ സിം, 64 ബിറ്റ് രണ്ട് ജിഗാഹെര്‍ട്സ് എട്ടുകോര്‍ മീഡിയടെക് ഹെലിയോ പി 10 പ്രോസസര്‍, ഹൈബ്രിഡ് ഓട്ടോ ഫോക്കസും എല്‍ഇഡി ഫ്ളാഷുമുള്ള 21.5 മെഗാപിക്സല്‍ പിന്‍കാമറ, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, മിറാകാസ്റ്റ്, ബ്ളൂടൂത്ത് 4.1, എന്‍എഫ്സി, രണ്ട് ദിവസം നില്‍ക്കുന്ന 2700 എംഎഎച്ച് ബാറ്ററി, 190 ഗ്രാം ഭാരം, അതിവേഗ ചാര്‍ജിങ്ങിന് ക്വിക് ചാര്‍ജര്‍, വെള്ള- കറുപ്പ്- ലൈം ഗോള്‍ഡ് നിറങ്ങള്‍ എന്നിവയാണ് വിശേഷങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.