വിപണി കീഴടക്കാൻ ഇനി ബ്ലാക്ക്​ബെറിയും

ബാഴ്​സിലോണ: ടെക്​ ലോകത്ത്​ ഇത്​ തിരിച്ച്​ വരവി​െൻറ കാലമാണ്.​ നോക്കിയക്ക്​ പിന്നാലെ ബ്ലാക്ക്ബെറിയാണ്​ വീണ്ടും ഒരു അങ്കത്തിനൊരുങ്ങുന്നത്​. ബാഴ്​സിലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ്​ കോൺഗ്രസിൽ ബ്ലാക്ക്​ബെറി പുതിയ ഫോൺ അവതരിപ്പിച്ചത്​​ . 

ടി.സി.എൽ കമ്യൂണിക്കേഷൻ എന്ന കമ്പനിയാണ്​ ഇനി ബ്ലാക്ക്​ബെറിക്കായി ഫോണുകൾ നിർമിക്കുക. ക്വവേർട്ടി കീബോർഡോഡു കൂടിയ തനത്​ ബ്ലാക്ക്​ബെറി ഡിസൈനിലാവും പുതിയ ഫോൺ . ഇതിനൊടപ്പം ടച്ച്​ സ്​ക്രീൻ ഡിസ്​പ്ലേയുമുണ്ടാകും. ആൻഡ്രോയിഡായിരിക്കും പുതിയ ഫോണി​െൻറ ഒാപ്പറേറ്റിങ്​ സിസ്​റ്റം. 499 ഡോളറായിരിക്കും എകദേശ വില.

4.5 ഇഞ്ച്​ ഡിസ്പ്ലേയായിരുക്കും ഫോണിനുണ്ടാവുക. 3 ജി.ബി റാം 32 ജി.ബി ​റോം എന്നിവയാണ്​ സ്​റ്റോറജ്​ സവിശേഷതകൾ. ആൻഡ്രോയിഡ്​ ന്യൂഗട്ടാണ്​ ഒാപ്പറേറ്റിങ്​ സിസ്​റ്റം.  ക്വാൽക്കോം​ പ്രൊസസർ. 32 മിനുറ്റ്​ കൊണ്ട്​ 82 ശതമാനം ചാർജാവുന്ന ക്യുക്ക്​ ചാർജിങ്​ സംവിധാനവും ഫോണിലുണ്ട്​​.

Tags:    
News Summary - blackberry new phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.