ബംഗളൂരു: ഇന്ത്യയുടെ ഏറ്റവുംപുതിയ വാർത്ത വിനിമയ ഉപഗ്രഹമായ ജി സാറ്റ്-31വിജയകരമാ യി വിക്ഷേപിച്ചു. ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാന കൗറു ഏരിയ സ്പേസ് ലോഞ്ച് കോംപ്ലക്സ ിൽനിന്ന് ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 2.31നാണ് ഐ.എസ്.ആർ.ഒയുടെ പുതിയ ഉപഗ്രഹവുമായി ഏരിയൻ -അഞ്ച് റോക്കറ്റ് കുതിച്ചുയർന്നത്. വിക്ഷേപണം നടത്തി 42 മിനിറ്റുകൊണ്ട്് ഉപഗ്രഹം ഭ്രമണപഥത്തിലെത്തി.
കാലാവധി കഴിയാൻപോകുന്ന ഇൻസാറ്റ്- നാല് സി.ആറിന് പകരമായാണ് ഇന്ത്യയുടെ 40ാം വാർത്ത വിനിമയ ഉപഗ്രഹമായ ജിസാറ്റ്-31നെ ഭ്രമണപഥത്തിലെത്തിച്ചത്. ടെലിവിഷൻ, ഡിജിറ്റൽ സാറ്റലൈറ്റ് വാർത്തശേഖരണം, വിസാറ്റ് നെറ്റ്വർക്, ഡി.ടി.എച്ച് ടെലിവിഷൻ തുടങ്ങിയ സേവനങ്ങൾക്ക് ജിസാറ്റ്- 31 പ്രയോജനപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.