കാലിഫോർണിയ: ആപ്പിളിനെ സംബന്ധിച്ചടുത്തോളം 2017ലെ തുറുപ്പ് ചീട്ടാണ് െഎഫോൺ 8. നിരവധി വാർത്തകളാണ് െഎഫോൺ 8നെ കുറിച്ച് പുറത്ത് വരുന്നത്. സാംസങ്ങിെൻറ ഗാലക്സി എസ് 7നിൽ ഉണ്ടായിരുന്ന പല ഫീച്ചറുകളും ആപ്പിൾ പുതിയ ഫോണിൽ അവതരിപ്പിക്കുമെന്നാണ് സൂചന. പുറത്ത് വരുന്ന വാർത്തകൾ ശരിയാെണങ്കിൽ പുതിയ െഎഫോണിന് ഉണ്ടാവുക ഒ.എൽ.ഇ.ഡി ഡിസ്പ്ലേയായിരിക്കും. നിലവിൽ െഎഫോണിലുള്ള ഡിസ്പ്ലേയേക്കാൾ കുറഞ്ഞ പവർ മാത്രമേ പുതിയ ഡിസ്പ്ലേക്ക് ആവശ്യമായി വരികയുള്ളു. ഫോണിെൻറ ബോഡി സ്റ്റെയിൻലെസ്സ് സ്റ്റീലിൽ നിർമിച്ചതായിരിക്കും. എന്നാൽ എല്ലാ മോഡലുകളിലും ഒ.എൽ.ഇ.ഡി ഡിസ്പ്ലേ ലഭ്യമാക്കുമോ എന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടില്ല.
െഎഫോൺ 8െൻറ ഉയർന്ന മോഡലിൽ മാത്രമേ കമ്പനി ഒ.എൽ.ഡി ഡിസ്പ്ലേ നൽകാൻ സാധ്യതയുള്ളു. ക്ലാസിക്, പ്ലസ്, കർവഡ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ െഎഫോൺ 8 വിപണിയിൽ ലഭ്യമാവും. ആപ്പിളിെൻറ എല്ല മോഡലുകളിലും കാണുന്ന ഹോം ബട്ടനിൽ മാറ്റം വരുത്താനുള്ള സാധ്യതയേറേയാണ്. ഫിംഗർപ്രിൻറ് റീഡിങ് ടെക്നോളജി സ്ക്രീനിെൻറ മുൻ ഭാഗത്ത് തന്നെ ആപ്പിൾ നൽകുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. വാട്ടർ റെസിസ്റ്റൻറ് ടെക്നോളജിയും ഫോണിനൊപ്പം ആപ്പിൾ ഇണക്കി ചേർക്കുന്നുണ്ട്.
വയർെലസ്സ് ചാർജിങ് സംവിധാനമാണ് ഫോണിെൻറ മറ്റൊരു പ്രത്യേകത. സാംസങ്ങ് അവരുടെ ഗാലക്സി എസ് 7നിൽ വയർെലസ്സ് ചാർജിങ് സംവിധാനം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിളും വയർെലസ്സ് ചാർജിങ് സംവിധാനം ഫോണുകളിൽ അവതരിപ്പിക്കാനൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.