ഹെൽസിങ്കി: നോക്കിയയും മടക്കാവുന്ന ഫോണുമായി വിപണിയിലെത്തുന്നു. സാംസങ്ങിനും, എൽ.ജിക്ക് പിന്നാലെയാണ് നോക്കിയയും ഇത്തരം ഫോണുമായി വിപണിയിലേക്ക് എത്തുന്നത്. ഇൗ സാമ്പത്തിക വർഷത്തിെൻറ മൂന്നാം പാദത്തിൽ സാംസങ്ങ് മടക്കാവുന്ന ഫോൺ വിപണിയിലെത്തിക്കുമെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. സാമ്പത്തിക വർഷത്തിെൻറ നാലാം പാദത്തിൽ എൽ.ജിയും മടക്കാവുന്ന ഫോൺ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടയിലാണ് ഫോണിനുള്ള പേറ്റൻറ് നോക്കിയക്ക് ലഭിച്ചതായുള്ള വാർത്തകൾ പുറത്ത് വരുന്നത്.
അമേരിക്കയിലെ പേറ്റൻറ് ആൻറ് ട്രേഡ്മാർക്ക് ഒാഫീസ് സെപ്തംബർ മാസത്തിൽ നോക്കിയക്കുള്ള പേറ്റൻറ് അനുവദച്ചതുമായി ബന്ധപ്പെട്ട രേഖകളാണ് പുറത്ത് വന്നത്. 2013 ഡിസംബറിലായിരുന്ന നോക്കിയ പേറ്റൻറിനായി അപേക്ഷിച്ചത്. ചെറിയ പോക്കറ്റ് മിററിെൻറ വലിപ്പമുള്ള മടക്കാൻ കഴിയുന്ന ഡിവൈസിെൻറ ചിത്രമാണ് അപേക്ഷയോെടാപ്പം നോക്കിയ നൽകിയിരിക്കുന്നത്. 2013 ഡിസംബർ 14ന് പേറ്റൻറനായി അപേക്ഷ സമർപ്പിച്ച നോക്കിയക്ക് പേറ്റൻറ് ലഭിച്ചിരിക്കുന്നത് കഴിഞ്ഞ വർഷം സെപ്തംബർ 13നാണ്.
എന്നാൽ ഫോൺ നോക്കിയ അടുത്തു തന്നെ വിപണിയിലെത്തിക്കുമോ എന്ന കാര്യം സംശയമാണ്. പേറ്റൻറ് നേടിയതിന്ശേഷം കുറച്ച് വർഷങ്ങൾക്ക് ശേഷമാവും കമ്പനി ചിലപ്പോൾ ഉൽപ്പന്നം വിപണിയിലെത്തിക്കുക.2013ൽ തന്നെ മടക്കാൻ കഴിയുന്ന ഫോണിലുപയോഗിക്കുന്ന ബാറ്ററിക്കുള്ള പേറ്റൻറ് നോക്കിയ നേടിയിരുന്നു. എച്ച്.എം.ഡി ഗ്ലോബൽ എന്ന കമ്പനിയുമായി ചേർന്ന് സ്മാർട്ട്ഫോൺ വിപണിയിൽ രണ്ടാം വരവിനൊരുങ്ങുകയാണ് നോക്കിയ. ചൈനീസ് വിപണിയിൽ നോക്കിയ പുറത്തിറക്കിയ 6ന് മികച്ച പ്രതികരണമാണ്വിപണിയിൽ നിന്ന് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.