ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ ടെലികോം സംരംഭമായ റിലയന്‍സ് ജിയോ വാഹനങ്ങളുടെ സുരക്ഷ സംവിധാനങ്ങളുടെ നിര്‍മാണത്തിലേക്ക് കടക്കുന്നു. വാഹനത്തിന്‍െറ സഞ്ചാരം നിയന്ത്രിക്കുന്ന ഉപകരണവും ഇന്ധനം, ബാറ്ററി എന്നിവയെക്കുറിച്ച് ഉടമയെ ഓര്‍മപ്പെടുത്തുന്ന മൊബൈല്‍ ആപ്പുമാണ് അവതരിപ്പിക്കുന്നത്.
മോഷ്ടിക്കപ്പെട്ടാല്‍ കാര്‍ നിശ്ചലമാക്കുക, കാറിന്‍െറ സഞ്ചാരത്തെക്കുറിച്ച് ഉടമയെ അറിയിക്കുക, കാര്‍ എവിടെയാണെന്ന് കണ്ടുപിടിക്കുക, കാറിനുള്ളില്‍ വൈ ഫൈ സൗകര്യം നല്‍കുക എന്നിവയാണ് കാറുമായി ബന്ധിപ്പിച്ച ഉപകരണം നിര്‍വഹിക്കുക. ഉപകരണത്തില്‍ ജിയോ സിം ഉപയോഗിക്കണമെന്നു മാത്രം. ഉപകരണം ഉടന്‍തന്നെ അവതരിപ്പിക്കുന്നതിന് വാഹന നിര്‍മാതാക്കളുമായി കമ്പനി ചര്‍ച്ച നടത്തിവരുകയാണ്. 2,000 രൂപയോളമായിരിക്കും കാര്‍ മാനേജ്മെന്‍റ് ഉപകരണത്തിന്‍െറ വില. തുടക്കത്തില്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണം പിന്നീട് ഇന്ത്യയില്‍തന്നെ നിര്‍മിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.