സാംസങ്​ ഗാലക്​സി എസ്​8​െൻറ പ്രീ ഒാർഡർ ആരംഭിക്കുന്നു

സിയോൾ: മൊബൈൽ ഫോൺ വിപണിയിലെ മൽസരം ശക്​തമാക്കികൊണ്ട്​ കൊറിയൻ നിർമാതാക്കളായ സാംസങ്​ ഗാലക്​സി എസ്​8​െൻറ പ്രീ ഒാർഡർ ആരംഭിക്കുന്നു. എന്നാൽ ഫോൺ എന്ന്​ പുറത്തിറക്കുമെന്ന്​ സാംസങ്​  വ്യക്​തമാക്കിയിട്ടില്ല. ​നോട്ട്​ 7 പിൻവലിച്ചത്​ മൂലമുണ്ടായ നഷ്​ടം നികത്താനാണ്​ പുതിയ ഫോണിലൂടെ കമ്പനി​ ലക്ഷ്യമിടുന്നത്​.

കൊറിയൻ വിപണിയിൽ ഏപ്രിൽ 17നും കാനഡയിൽ 28നും ഫോണി​െൻറ പ്രീ ബുക്കിങ്​  ആരംഭിക്കുമെന്നാണ്​ റിപ്പോർട്ടുകൾ. ഏപ്രിൽ 28​ന്​ ഫോണി​െൻറ ലോഞ്ചിങ്​ കമ്പനി ഒൗദ്യോഗികമായി നിർവഹിക്കുമെന്നും റിപ്പോർട്ടുകളുണ്ട്​. എന്നാൽ ഇന്ത്യൻ വിപണിയിൽ ഫോൺ പുറത്തിറക്കുന്നതിനെ കുറിച്ച്​ സാംസങ്​ സൂചനകളൊന്നും നൽകിയിട്ടില്ല.

ടെക്​ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിലൊന്നാണ്​ ഗാലക്​സി എസ്​8. ഇക്കഴിഞ്ഞ മൊബൈൽ വേൾഡ്​ കോൺഗ്രസിൽ സാംസങ്​ പുതിയ ഫോണിനെ കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. സാംസങ്ങി​െൻറ ഗാലക്​സി എസ്​8ന്​ വെല്ലുവിളിയാകുമെന്ന്​ പ്രതീക്ഷക്കുന്ന ​െഎഫോൺ 8​ എന്ന്​ പുറത്തിറങ്ങുമെന്ന്​ ഇനിയും വ്യക്​തമായിട്ടില്ല.
 

Tags:    
News Summary - Samsung Galaxy S8 pre-order, launch dates rumoured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.