ബംഗളൂരു: ഐ.എസ്.ആർ.ഒയുടെ അത്യാധുനിക വാർത്താവിനിമ ഉപഗ്രഹമായ ജിസാറ്റ് -29െൻറ വിക്ഷേപണം ബുധനാഴ്ച വൈകീട്ട് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയിൽനിന്ന് ജി.എസ്.എൽ.വി-മാർക്ക്- 3 ആയിരിക്കും വൈകീട്ട് അഞ്ചുമണിയോടെ ജിസാറ്റുമായി കുതിച്ചുയരുക.
അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് വിക്ഷേപണത്തെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. ജി.എസ്.എൽ.വി-മാർക്ക്- 3െൻറ രണ്ടാമത്തെ ഭാരമേറിയ വിക്ഷേപണമാണിത്. 3,423 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് -29ന് പത്തുവർഷത്തെ പ്രവർത്തന കാലാവധിയാണുള്ളത്. കശ്മീരിലെയും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വാർത്താവിനിമയ സേവനങ്ങൾ വർധിപ്പിക്കാൻ ജിസാറ്റ്-29 സഹായകമാകും. മാർച്ചിലെ ജിസാറ്റ് -6എയുടെ വിക്ഷേപണം പരാജയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.