ന്യൂഡൽഹി: അപകടകാരിയായ പുതിയ ആൻഡ്രോയ്ഡ് മാൽവയറിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് രാജ്യത്തെ മുൻനിര സൈബർ സുരക്ഷാ ഏജൻസിയായ സി.ഇ.ആർ.ടി. സൈബർ കുറ്റവാളികൾക്ക് വ്യക്തികളുടെ ബാങ്കിങ് വിവരങ്ങളും പാസ്വേഡുകളും മറ്റ് നിർണായക ഡാറ്റകളും ബ്ലാക്റോക്ക് എന്ന് പേരായ മാൽവയറിന് ചോർത്തി നൽകാൻ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു.
ഇ-മെയിൽ - ഇ-കൊമേഴ്സ് ആപ്പുകളിൽ നിന്നും സമൂഹ മാധ്യമ ആപ്പുകളിൽ നിന്നും സ്വകാര്യ വിവരങ്ങൾ അടങ്ങിയ ഡാറ്റ മോഷ്ടിക്കാൻ മാൽവയറിന് കഴിയുമെന്ന് സി.ഇ.ആർ.ടി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാസമാണ് നെതർലാൻഡ്സിലുള്ള സൈബർ സെക്യൂരിറ്റി സ്ഥാപനമായ ത്രെട്ട് ഫാബ്രിക് ബ്ലാക് റോക്കിനെ കണ്ടെത്തിയത്. സിറോക്സ് ബാങ്കിങ് മാൽവയറിെൻറ കോഡിൽ നിന്ന് ഉരുത്തിരുഞ്ഞതാണ് ബ്ലാക്റോക്ക് എന്ന്, ത്രെട്ട് ഫാബ്രിക് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 337 ആൻഡ്രോയ്ഡ് ആപ്പുകളെയാണ് ഇത് ലക്ഷ്യം വെക്കുന്നത്.
ഫോണുകളിലേക്ക് ബ്ലാക്റോക്ക് നുഴഞ്ഞുകയറിയാൽ, എന്താണ് സംഭവിക്കുക...?
നാം ഡൗൺലോഡ് ചെയ്യുന്നതും അല്ലാത്തതുമായ ആപ്ലിക്കേഷൻ െഎക്കണുകൾ ദൃശ്യമാവുന്ന ഫോണിെൻറ ഹോമിൽ ബ്ലാക്റോക്ക് ആപ്പ് െഎക്കൺ കാണാൻ സാധിക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഫോണിലേക്ക് പ്രവേശിച്ചാൽ താനെ അവ അപ്രത്യക്ഷമാവും. പിന്നാലെ ഫോണിെൻറ നിയന്ത്രണം കൈവശപ്പെടുത്താനായി ഒരു ഗൂഗ്ൾ അപ്ഡേറ്റായി ബ്ലാക്റോക്ക് മാൽവയർ രൂപം മാറും.
ഫോണിെൻറ ആക്സസബിലിറ്റി സേവനങ്ങൾക്കായി മാൽവയർ ഒരു റിക്വസ്റ്റ് തരികയും ചെയ്യും. അത് യൂസർ സമ്മതിച്ചാൽ മറ്റുള്ള സേവനങ്ങൾ ഉപയോഗിക്കാനുള്ള അധിക അനുമതികൾ മാൽവയർ താനെ സൃഷ്ടിക്കും. അതിലൂടെ യൂസർമാരുടെ സമ്മതമില്ലാതെ തന്നെ ഫോണിലെ എല്ലാ വിവരങ്ങളും മോഷ്ടിക്കാൻ ബ്ലാക്റോക്കിന് സാധിക്കും. ആ വിവരങ്ങൾ ഉപയോഗിച്ച് സൈബർ കുറ്റവാളികൾക്ക് വ്യക്തികളുടെ അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കാനും, സോഷ്യൽ മീഡിയ വിവരങ്ങൾ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്യാനും കഴിഞ്ഞേക്കും.
ഗൂഗ്ളിെൻറ പ്ലാറ്റ്ഫോമായ പ്ലേസ്റ്റോറിൽ നിന്നല്ലാതെ ആപ്പുകൾ ഡൗൺലോഡ് ചെയ്യാതിരിക്കലാണ് ബ്ലാക് റോക് പോലുള്ള മാൽവയറുകളിൽ നിന്നും രക്ഷനേടാനുള്ള ഏക മാർഗമെന്ന് സൈബർ ഏജൻസി അഭിപ്രായപ്പെട്ടു. ബ്രൗസർ ഉപയോഗിക്കുേമ്പാഴടക്കം ഫോണുകളിൽ പോപ്-അപ്പായി വരുന്ന പരസ്യങ്ങളിൽ ക്ലിക് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. ഉപയോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങളും സ്വകാര്യ വിവരങ്ങളും ചോർത്താനിടയുള്ളതിനാൽ ട്രോജൻ വലിയ അപകടം പിടിച്ചതാണെന്നും സി.ഇ.ആർ.ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.