ഇന്ത്യയിലെ 1.5 കോടി ആൻഡ്രോയിഡ്​ മൊബൈൽ ഫോണുകളിൽ വൈറസ്​ബാധ

മുംബൈ: ഇന്ത്യയിലെ 1.5 കോടി ആൻഡ്രോയിഡ്​ മൊബൈൽ ഫോണുകളിൽ വൈറസ്​ ബാധയെന്ന്​ റിപ്പോർട്ട്​. ഏജൻറ്​​ സ്​മിത്ത്​ എന്ന പേരുള്ള വൈറസാണ്​ ഫോണുകളെ ബാധിച്ചിരിക്കുന്നത്​. ആഗോളതലത്തിൽ 25 മില്യൺ മൊബൈൽ ഫോണുകളെയാണ്​ വൈറസ്​ ബാധിച ്ചിരിക്കുന്നത്​. ഗൂഗിളിൻെറ ആപ്ലിക്കേഷനുകൾക്ക്​ പകരമായി ഡ്യുപ്ലിക്കേറ്റ്​ ആപുകൾ ഫോണിൽ ഇൻസ്​റ്റാൾ ചെയ്യുകയാ ണ്​ വൈറസ്​ ചെയ്യുന്നത്​. ഇത്തരത്തിൽ ഇൻസ്​റ്റാൾ ചെയ്യുന്ന ആപ്പുകളിൽ വൈറസിൻെറ സാന്നിധ്യമുണ്ടാകും.

ഉപഭോക്​താക്കളുടെ വ്യക്​തിഗത വിവരങ്ങൾ ചോർത്തുകയാണ്​ വൈറസിൻെറ പ്രധാന ലക്ഷ്യം. ഇതിന്​ പുറമേ ഫോണിൽ ഡിസ്​പ്ലേ പരസ്യങ്ങൾ കാണിക്കുകയും ചെയ്യുന്നു. എന്നാൽ, ഇതിനും അപ്പുറത്തേക്കുള്ള ലക്ഷ്യങ്ങൾ വൈറസിന്​ ഉണ്ടോയെന്നത്​ പരിശോധിച്ച്​ വരികയാണ്​. ഇതുമായി ബന്ധപ്പെട്ട്​ ഔദ്യോഗികമായി പ്രതികരിക്കാൻ ഗൂഗിൾ തയാറായിട്ടില്ല.

മുമ്പും സമാനമായ വൈറസുകൾ മൊബൈൽ ഫോണുകൾക്ക്​ ഭീഷണി ഉയർത്തിയിരുന്നു. കോപ്പികാറ്റ്​, ഗൂഗ്ലിയാൻ, ഹമ്മിങ്​ബാഡ്​ എന്നിവയെല്ലാമായിരുന്നു ഇതിന്​ മുമ്പ്​ ഭീഷണി ഉയർത്തിയിരുന്ന വൈറസുകൾ.

Tags:    
News Summary - 15 Million Android Devices in India Infected by Newly Discovered Malware-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.