ലൈ ഫൈ വൈ ഫൈയെക്കാള്‍ നൂറിരട്ടി സ്മാര്‍ട്ട്

വൈ ഫൈയെക്കാള്‍ നൂറുമടങ്ങ് വേഗതയുള്ള വയര്‍ലെസ് ഇന്‍റര്‍നെറ്റ് സാങ്കേതികവിദ്യ വരുന്നു. ലൈഫൈ എന്ന് പേരിട്ട സാങ്കേതികവിദ്യ വെല്‍മെന്നി എന്ന എസ്റ്റോണിയന്‍ സ്റ്റാര്‍ട്ടപ് ഓഫിസുകളില്‍ പരീക്ഷിച്ചുവരുകയാണ്. ഒരു ജി.ബി.പി.എസ് വരെ വേഗത്തില്‍ ഡാറ്റ ഉപയോഗത്തിന് ലൈഫൈ സഹായിക്കും. നിലവിലെ വൈഫൈയുടെ നൂറിരട്ടി വേഗതയാണ് അവകാശപ്പെടുന്നത്. സെക്കന്‍ഡുകള്‍കൊണ്ട് സിനിമകളും വിഡിയോ ഗെയിമുകളും ഡൗണ്‍ലോഡ് ചെയ്യാനാകും. 
ദൃശ്യപ്രകാശത്തെയാണ് ഈ സാങ്കേതികവിദ്യ ആശ്രയിക്കുന്നതെന്നതിനാല്‍ ഡാറ്റക്ക് ചുമരുകള്‍ കടന്ന് സഞ്ചരിക്കാന്‍ പരിമിതിയുണ്ട്. ഇത് നെറ്റ്വര്‍ക്കിനെ സുരക്ഷിതമാക്കുന്നു. 
എഡിന്‍ബറാ യൂനിവേഴ്സിറ്റിയിലെ ഹരാള്‍ഡ് ഹാസ് എന്ന ഗവേഷകന്‍ 2011ലാണ് ലൈ ഫൈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. എന്നാല്‍, ഇതാദ്യമായാണ് പരീക്ഷിക്കുന്നത്. മൂന്നുനാല് വര്‍ഷത്തിനുള്ളില്‍ സാങ്കേതികവിദ്യ ആളുകളിലേക്ക് എത്തിക്കാനാകുമെന്ന് വെല്‍മെന്നി സ്മാര്‍ട്ട് അപ് സി.ഇ.ഒ ദീപക് സോളങ്കി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.