കൈയിലൊതുങ്ങും ഡെസ്ക്ടോപ് പി. സി ‘കംഗാരു’

ലോകം സ്ക്രീനുകളിലേക്ക് ചുരുങ്ങി. കമ്പ്യൂട്ടറുകളും കൈവെള്ളയിലൊതുങ്ങി. നിരവധി കൊണ്ടുനടക്കാവുന്ന പോര്‍ട്ടബിള്‍ കമ്പ്യൂട്ടറുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇതിലേക്ക് പുതിയൊരു കൂട്ടിച്ചേര്‍ക്കല്‍ കൂടി നടന്നിരിക്കുകയാണ്. അമേരിക്കന്‍ ഇലക്ട്രോണിക്സ് കമ്പനി ഇന്‍ഫോക്കസ് ആണ് കംഗാരു എന്ന പേരില്‍ ലോകത്തെ ഏറ്റവും ചെറിയ പോര്‍ട്ടബിള്‍ ഡെസ്ക്ടോപ് പി.സി പുറത്തിറക്കിയത്. സ്ക്രീന്‍ ഇല്ളെന്ന് മാത്രം. മൗസ്, കീബോര്‍ഡ്, മോണിട്ടര്‍ എന്നിവ ഘടിപ്പിച്ചാല്‍ പൂര്‍ണ പി.സിയായി.

സ്മാര്‍ട്ട്ഫോണുകള്‍ ഇറക്കി കഴിവുതെളിയിച്ച കമ്പനിയാണ് ഇന്‍ഫോക്കസ്. 124 എം.എം നീളവും 80.5 എം.എം വീതിയും 12.9 എം.എം കനവുമാണ് കംഗാരുവിന്‍െറ അഴകളവുകള്‍. ഒരു സ്മാര്‍ട്ട്ഫോണിന്‍െറ വലിപ്പമേ വരൂ. ഊരാവുന്ന ഭാഗമാണുള്ളത്. വിന്‍ഡോസ് ഹലോ എന്ന വിരലടയാള സ്കാനറുണ്ട്. വൈ ഫൈ ഇല്ളെങ്കില്‍ ഹാര്‍ഡ്വെയര്‍ ആക്ഷന്‍ സ്വിച്ച് വഴി കണക്ട്ചെയ്യാം. എച്ച്ഡിഎംഐ പോര്‍ട്ട്, ഒരു യു.എസ്.ബി 2.0 പോര്‍ട്ട്, ഒരു യു.എസ്.ബി 3.0 പോര്‍ട്ട്, ഡിസി പവര്‍ പോര്‍ട്ട് എന്നിവയുണ്ട്. 200 ഗ്രാമാണ് ഭാരം. വിന്‍ഡോസ് 10 ആണ് ഓപറേറ്റിങ് സിസ്റ്റം. 1.44 ജിഗാഹെര്‍ട്സ് നാലുകോര്‍ ചെറിട്രെയില്‍ ഇന്‍റല്‍ ആറ്റം പ്രോസസര്‍, രണ്ട് ജി.ബി റാം, 32 ജി.ബി ഫ്ളാഷ് സ്റ്റോറേജ്, 128 ജി.ബി കാര്‍ഡിടാന്‍ സൗകര്യം, നാല് മണിക്കൂര്‍ നില്‍ക്കുന്ന ബാറ്ററി, ചാര്‍ജിങ്ങിന് മൈക്രോ യുഎസ്ബി പോര്‍ട്ട്, വൈ ഫൈ, ബ്ളൂടൂത്ത് 4.0 എന്നിവയാണ് വിശേഷങ്ങള്‍. 6500 രൂപയാണ് വില. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.