ഷീല്‍ഡ് ടാബുമായി എന്‍വിഡിയ വീണ്ടും

കഴിഞ്ഞവര്‍ഷമാണ് ഗ്രാഫിക്സ് പ്രോസസര്‍ കമ്പനി എന്‍വിഡിയ ഷീല്‍ഡ് എന്ന പേരില്‍ ടാബ്ലറ്റ് ഇറക്കിയത്. എന്നാല്‍ ബാറ്ററി അമിതമായി ചൂടാവുന്നതുകൊണ്ട് ഇവ യു.എസില്‍നിന്ന് തിരിച്ചുവിളിക്കാന്‍ കമ്പനി നിര്‍ബന്ധിതരായി. അന്ന് 19,000 രൂപയായിരുന്നു വില. കുറവെല്ലാം തീര്‍ത്ത് ഇപ്പോള്‍ വീണ്ടും വിപണിയില്‍ ഇറക്കിയിരിക്കുകയാണ് എന്‍വിഡിയയുടെ ഷീല്‍ഡ് ടാബ്ലറ്റ്. എന്‍വിഡിയ ഷീല്‍ഡ് ടാബ്ലറ്റ് കെ 1 എന്നാണ് പേര്.

ഏകദേശം 13,000 രൂപയാണ് വില. നിലവില്‍ യു.എസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ലഭിക്കുക. സിമ്മിടാന്‍ കഴിയില്ല.  1920x1200 പിക്സല്‍ എട്ട് ഇഞ്ച് ഐപിഎസ് ഡിസ്പ്ളേ, 2.2 ജിഗാഹെര്‍ട്സ് നാലുകോര്‍ എന്‍വിഡിയ ടെഗ്ര കെ1 4+1 പ്രോസസര്‍, 192 കോര്‍ കെപ്ളര്‍ ഗ്രാഫിക്സ്, രണ്ട് ജി.ബി റാം, കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് ഒ.എസ്,  അഞ്ച് മെഗാപിക്സല്‍ വീതമുള്ള മുന്‍-പിന്‍ കാമറകള്‍, വൈ ഫൈ, ബ്ളൂടൂത്ത് 4.0, മിനി എച്ച്ഡിഎംഐ, 390 ഗ്രാം ഭാരം, 19.75 വാട്ട് അവര്‍ ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.