ആന്‍ഡ്രോയിഡ് ഫോണുകളുടെ ഹെഡ്ഫോണ്‍ വോള്യം കൂട്ടാനുള്ള വിദ്യ

പലപ്പോഴും ഹെഡ്ഫോണ്‍ വെച്ച് ഓടുന്ന ബസിലിരുന്ന് പാട്ടുകേള്‍ക്കുമ്പോള്‍ വ്യക്തമായി കേള്‍ക്കാതെ പലരുടെയും നെറ്റി ചുളിഞ്ഞിട്ടില്ളേ? അല്‍പംകൂടി വോള്യം ഉണ്ടെങ്കിലെന്ന് അപ്പോള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കാത്തവരും ചുരുങ്ങും. ഇനി ആ പ്രശ്നമില്ല. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണിന്‍െറ ഹെഡ്ഫോണില്‍ ആവശ്യത്തിന് വോള്യത്തില്‍ പാട്ടുകേള്‍ക്കാുള്ള നുറുങ്ങുവിദ്യയാണ് പറയുന്നത്. ടാബും സ്മാര്‍ട്ട്ഫോണും അടക്കം ഭൂരിഭാഗം ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ഈ വിദ്യ ഫലം തരും. എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക. സ്വന്തം റിസ്കില്‍ ഇത് ചെയ്യുക. ഫോണ്‍ തകരാറിലായാല്‍ ലേഖന് യാതൊരു ഉത്തരവാദിത്തവുമുണ്ടായിരിക്കില്ല. 

 

ഇതുപോലെ ചെയ്യുക: 

1 : ആദ്യം ആന്‍ഡ്രോയിഡ് ഉപകരണം റൂട്ടിങ് ചെയ്യുക (റൂട്ട് ചെയ്യുന്ന വഴി താഴെ പറയുന്നു)
2 : ഇനി Root Explorer ഡൗണ്‍ലോഡ് ചെയ്യുക.
3 : പിന്നെ  Root Explorer തുറന്ന് ഈ ഫോള്‍ഡര്‍ ബ്രൗസ് ചെയ്യുക '/system/etc/' അതില്‍നിന്ന്  mixer_path.xml എന്ന ഫയല്‍ കണ്ടത്തെുക.
4 : ഇനി ഈ mixer_path.xml ഫയല്‍ external storageല്‍ ബാക്കപ്പ് ചെയ്യുക.
5 : ഇനി ഈ ഫയല്‍ ഓപണ്‍ ചെയ്ത് ഈ വരികള്‍ കണ്ടത്തെുക: 
             
             
6 : ഇനി മൂല്യം 15-20 നല്‍കുക. 20ല്‍ കൂടുതല്‍ വാല്യൂ നല്‍കിയാല്‍ ഹെഡ്ഫോണും ആന്‍ഡ്രോയിഡ് ഫോണും തകരാറിലാവും. 
7 : ശേഷം  mixer_path.xml ഫയല്‍ സേവ്  ചെയ്ത് എക്സിറ്റാവുക. 
8 : അവസാനം ഫോണ്‍ Reboot ചെയ്ത് കൂടുതല്‍ ശബ്ദം ആസ്വദിക്കുക. 

റൂട്ടിങ്ങും ഗുണങ്ങളും
ആന്‍ഡ്രോയിഡ് ഫോണോ ടാബോ റൂട്ട് ചെയ്യുക എന്നു പറഞ്ഞാല്‍ അതിന്‍െറ ഉള്ളിലേക്ക് കൂടുതല്‍ കടന്നുചെല്ലുക എന്നാണ് അര്‍ഥം. അതായത് ഉപഭോക്താവിന് നിയന്ത്രണമില്ലാത്ത ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റത്തില്‍ കടന്നുചെന്ന് ഇഷ്ടംപോലെ സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുകയും കുറക്കുകയും ചെയ്യുക. ഫോണിന്‍െറ തനത് സവിശേഷതകള്‍ ആകെ മാറ്റുക. നിലവില്‍ ഇതിന് കമ്പ്യൂട്ടറുമായി ഫോണ്‍ ബന്ധിപ്പിക്കണം. റൂട്ടിലത്തെിയാല്‍ നിങ്ങള്‍ക്ക് അതിന്‍െറ സവിശേഷതകള്‍ തന്നെ മാറ്റിമറിക്കാന്‍ കഴിയും. ഇതിലൂടെ ആന്‍ഡ്രോയിഡ് സബ്സിസ്റ്റത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൈവരും. ശേഷി കൂട്ടാനും കുറക്കാനും കഴിയും. ഇഷ്ടപ്പെട്ട രൂപത്തിലേക്ക് ആപ്പുകളെ മാറ്റാന്‍ കഴിയും. എസ്ഡി കാര്‍ഡ് ആപ്ളിക്കേഷനെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനോ മറ്റൊരിടത്തേക്ക് മാറ്റാനോ കഴിയും. യൂസര്‍ ആപ്ളിക്കേന്‍ സിസ്റ്റം ആപ്ളിക്കേഷനായും തിരിച്ചും മാറ്റാന്‍ സാധിക്കും. കുടാതെ റാം ശേഷി കൂട്ടാം. ഇന്‍േറണല്‍ മെമ്മറിയും കൂട്ടാന്‍ കഴിയും. 

ദോഷങ്ങള്‍
റൂട്ട് ചെയ്താല്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തിന്‍െറ വാറന്‍റി, ഗ്യാരണ്ടി എന്നിവ നഷ്ടമാകും. റൂട്ടിങ് വഴി ഫോണിന്‍െറ കൂടുതല്‍ സവിശേഷതകള്‍ മാറ്റിമറിച്ചാലോ സിസ്റ്റം ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്താലോ ഉപകരണം കേടാകാനുള്ള സാധ്യത കൂടുതലാണ്. റൂട്ടിങ് കഴിഞ്ഞാല്‍ റോം (റീഡ് ഒണ്‍ലി മെമ്മറി -ROM) ഡാറ്റയില്‍ നിയന്ത്രണം ലഭിക്കും. ഇത് ആന്‍ഡ്രോയിഡ് സോഫ്റ്റ്വെയര്‍ നശിക്കാന്‍ ഇടയാക്കും. പവര്‍ ബട്ടണ്‍, വോള്യം ബട്ടണ്‍ തുടങ്ങിയ സ്വിച്ചുകള്‍ പ്രവര്‍ത്തനരഹിതമായേക്കാം. ഫോണിന്‍െറ സെക്യൂരിറ്റി സിസ്റ്റം തകരാറിലായി എളുപ്പത്തില്‍ വൈറസുകള്‍ ആക്രമിക്കാനും സാധ്യതയുണ്ട്. ഇനി റൂട്ടിങ് ചെയ്യണോ എന്ന് നല്ലപോലെ ആലോചിക്കുക. എന്നിട്ടും മുന്നോട്ട് പോകാനാണ് ആഗ്രഹമെങ്കില്‍ സ്വന്തം റിസ്കില്‍ മാത്രം റൂട്ടിങ് ചെയ്യുക. 

കമ്പ്യൂട്ടര്‍ വഴി റൂട്ടിങ് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം:

റൂട്ടിങ് ചെയ്യുന്നതിന് മുമ്പ് 70 ശതമാനമെങ്കിലും ബാറ്ററി ചാര്‍ജുണ്ടെന്ന് ഉറപ്പുവരുത്തുക. ഡാറ്റകളെല്ലാം ബാക്കപ് ചെയ്യുക. പിന്നീട് റീസ്റ്റോര്‍ ചെയ്യാനാണിത്. 
നിങ്ങളുടെ ഫോണിന്‍െറ യു.എസ്.ബി ഡ്രൈവര്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. യൂനിവേഴ്സല്‍ ആന്‍ഡ്രോയിഡ് ഡ്രൈവറും ഉണ്ടെന്ന് ഉറപ്പാക്കുക.  Kingo Root, OneClickRoot, SRSRoot എന്നിവയില്‍ ഒരു റൂട്ട് ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ കമ്പ്യൂട്ടറില്‍ വേണം. 

1. ആദ്യം ഫോണ്‍ യു.എസ്.ബി ഡീബഗ്ഗിങ് ചെയ്യുക. അതിന് SETTINGS >APPLICATIONS>DEVELOPMENT>USB debugging തെരഞ്ഞെടുക്കുക.
2. ഫോണ്‍ കമ്പ്യൂട്ടറുമായി മൈക്രോ യു.എസ്.ബി കേബിള്‍ വഴി കണക്ട് ചെയ്യുക. 
3. ഇനി ആന്‍ഡ്രോയിഡ് സോഫ്റ്റ്വെയര്‍ റൂട്ട് ഓപണ്‍ ചെയ്യുക
4. റൂട്ട് തെരഞ്ഞെടുക്കുക. 
5. നിങ്ങളുടെ ഫോണ്‍ പലവട്ടം റീബൂട്ട് ചെയ്യും
6. കഴിഞ്ഞു, നിങ്ങള്‍ ഫോണ്‍ റൂട്ടിങ് വിജയകരമായി പൂര്‍ത്തിയാക്കി.


ഇനി കമ്പ്യൂട്ടറില്ലാതെ ആന്‍ഡ്രോയിഡ് ടാബും സ്മാര്‍ട്ട്ഫോണും റൂട്ട് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം:

1. ആദ്യം ഫോണിലോ ടാബിലോ  FrameRoot.apk ഡൗണ്‍ലോഡ് ചെയ്യുക.
 FrameRoot.apk ഡൗണ്‍ലോഡ് ചെയ്യാന്‍ ലിങ്ക്: (http://forum.xdadevelopers.com/showthread.php?t=2421802)
2. ഡൗണ്‍ലോഡ് ചെയ്ത ഈ  apk  ഫയല്‍ ആന്‍ഡ്രോയിഡ് ഫോണിന്‍െറ SD cardലേക്ക് MOVE ചെയ്യുക.
3. ഇനി frameroot.apk ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. 
4. ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ളിക്കേഷന്‍ Open ചെയ്ത്  SUPER SU or SUPER USER സെലക്ട് ചെയ്യുക.
5. ഏതെങ്കിലും  exploits സെലക്ട് ചെയ്ത് കാത്തിരിക്കുക. 
6. Success...Superuser and Su binary installed successfully, ഈ മെസേജ് കിട്ടിയാല്‍ റൂട്ടിങ് വിജയിച്ചെന്ന് മനസിലാക്കാം. 
7. ഇനി മെസേജ്  Failed... എന്നാണെങ്കില്‍ അടുത്ത exploit  സെലക്ട് ചെയ്യുക. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.