ടി.വി പോലൊരു ടാബുമായി സാംസങ്

ടി.വിയാണോയെന്ന് സംശയിക്കും ഈ ടാബ് കണ്ടാല്‍. വലിപ്പം വളരെ കൂടിയ ടാബുകള്‍ വിപണിയില്‍ ഇല്ല. ഈ പോരായ്മ നികത്താനാവണം സാംസങ് 18.4 ഇഞ്ച് ഡിസ്പ്ളേയുള്ള ആന്‍ഡ്രോയിഡ് ടാബ്ലറ്റുമായി രംഗത്തിറങ്ങിയത്. മൊബൈല്‍ വിനോദരംഗത്തെ മാറ്റിമറിക്കുകയാണ് സാംസങ്ങിന്‍െറ ലക്ഷ്യമെന്നാണ് അണിയറ സംസാരം. സാംസങ് ഗ്യാലക്സി വ്യൂ ആണ് ഈ വമ്പന്‍ ടാബ്. മികച്ച ശബ്ദത്തിന് നാല് വാട്ടിന്‍െറ രണ്ട് സ്റ്റീരിയോ സ്പീക്കറുകളുണ്ട്.

18.4 ഇഞ്ച് ടിഎഫ്ടി എല്‍സിഡി ഡിസ്പ്ളേ  ഫുള്‍ എച്ച്.ഡിയാണ്. ഒരു ഇഞ്ചില്‍ 123 പിക്സലാണ് വ്യക്തത. മേശയില്‍ വെക്കാന്‍ സ്റ്റാന്‍ഡുണ്ട്. റബര്‍ പൊതിഞ്ഞതിനാല്‍ അടിഭാഗം തെന്നില്ല. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ആണ് ഓപറേറ്റിങ് സിസ്റ്റം. 1.6 ജിഗാഹെര്‍ട്സ് എട്ടുകോര്‍ പ്രോസസര്‍, രണ്ട് ജി.ബി റാം, 32 അല്ളെങ്കില്‍ 64 ജി.ബി ഇന്‍േറണല്‍ മെമ്മറി, ബ്ളൂടൂത്ത്, വൈ ഫൈ, ഫോര്‍ജി എല്‍ടിഇ മോഡലില്‍ നാനോ സിം ഇടാം, എട്ട് മണിക്കൂര്‍ നില്‍ക്കുന്ന 5700 എംഎഎച്ച് ബാറ്ററി, 2.1 മെഗാപിക്സല്‍ മുന്‍കാമറ, 2.65 കിലോ ഭാരം, ബ്ളൂടൂത്ത് 4.1, വൈ ഫൈ എന്നിവയാണ് വിശേഷങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.