മുംബൈ: കഴിഞ്ഞ വർഷം ഇന്ത്യയിൽ ടെക് ലോകത്ത് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത് ഗാലക്സി നോട്ട് 7നും വില കുറഞ്ഞ മൊബൈൽ ഫോണായ ഫ്രീഡും 251ും ആയിരുന്നു. വില കുറഞ്ഞ ഫോൺ ബുക്ക് ചെയ്ത അധികമാർക്കും ലഭ്യമായിലില്ലെങ്കിലും നിരന്തരമായി ഫോണിനെ കുറിച്ചുള്ള ചർച്ചകൾ ടെക്ലോകത്ത് നടന്നിരുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, വിർച്വൽ റിയാലിറ്റി എന്നീ സംവിധാനങ്ങൾ വ്യാപകമായതും പോയ കാലത്തിെൻറ കാഴ്ചകളാണ്.
ഗാലക്സി നോട്ട് 7
സാംസങ്ങിെൻറ തലവര തന്നെ മാറ്റി മറിക്കാൻ കാരണമായ മോഡലാണ് കമ്പനി ആഗസ്റ്റിൽ പുറത്തിറക്കിയ നോട്ട് 7. ഗൂഗിളിെൻറ പിക്സലിനെ മൽസരിക്കുന്നതിനായാണ് നോട്ട്7 സാംസങ് പുറത്തിറക്കിയത്. എന്നാൽ നോട്ട് 7 പൊട്ടിെതറിക്കുന്ന സംഭവങ്ങൾ വ്യാപകമായതോടെ സാംസങിന് തിരിച്ചടിയേറ്റു. ലോകത്താകമാനം 2.5 മില്യൺ ഫോണുകൾ കമ്പനിക്ക് തിരിച്ച് വിളിക്കേണ്ടി വന്നു. നോട്ട് 7 സാംസങിന് ഉണ്ടാക്കിയ നഷ്ടം എകദേശം 2 ബില്യൺ ഡോളറാണ്. പുതു വർഷത്തിലും നോട്ട് 7 ഉണ്ടാക്കിയ പ്രതിസന്ധി സാംസങിനെ അലട്ടുമെന്നുറപ്പാണ്.
ഫ്രീഡം 251
251 രൂപക്ക് സ്മാർട്ട്ഫോൺ ആരെയും ആകർഷിക്കുന്ന ഒാഫറുമായാണ് റിംഗിങ് ബെൽസ് എന്ന കമ്പനി രംഗത്ത് എത്തിയത്. നിരവധി പേർ കമ്പനിയുടെ വെബ്സൈറ്റിലെത്തി ഫോൺ ബുക്ക് ചെയ്തു. പല ടെക്നോളജി വിദഗ്ധൻമാരും ഇത് സാധ്യമാണോ എന്ന് ആദ്യം തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ബുക്ക് ചെയ്തവർക്ക് ഫോണുകൾ ലഭ്യമാകാതിരുന്നതോടു കൂടിയാണ് ഒാഫർ തട്ടിപ്പാണെന്ന് പലർക്കും ബോധ്യമായത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.