നിരന്തരം സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനല്‍ പ്രത്യേക വിരുത് തന്നെയുണ്ട് ഫേസ്ബുക്കിന്. എതിരാളികള്‍ ബഹുദൂരം മുന്നേറുമ്പോഴാണ് ഇത്തരം ചെപ്പടിവിദ്യകള്‍ കൂടുതലും പ്രയോഗിക്കുന്നത്. ഫേസ്ബുക് വീഡിയോ സ്ട്രീമിങ് സേവനമായ ലൈവില്‍ രണ്ടുപേര്‍ക്ക് ഒരുമിച്ച് വീഡിയോ സംപ്രേഷണം ചെയ്യാനുള്ള സൗകര്യം താമസിയാതെ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്ക് ലൈവ് ഉപയോഗിക്കുന്നയാള്‍ക്ക് മറ്റൊരാളെക്കൂടി ക്ഷണിച്ച് ലൈവ് വീഡിയോ കാണിക്കാന്‍ കഴിയുന്നതാണ് സംവിധാനം. ഒരു സംപ്രേഷണം ചെയ്യാനും സ്ക്രീന്‍ പങ്കിടാനും ഇതിലൂടെ കഴിയും. ഇപ്പോള്‍ യു.എസിലെ പ്രശസ്തര്‍ക്ക് ഈ സൗകര്യം ലഭ്യമാണ്. ജൂണില്‍ പ്രഖ്യാപിച്ചിരുന്നതാണ്. പ്രശസ്തര്‍ക്ക് ഐഫോണ്‍, ഐപാഡ് എന്നിവയിലെ ഫേസ്ബുക്കിന്‍െറ മെന്‍ഷന്‍സ് ആപ് വഴിയാണ് സൗകര്യം ലഭിക്കുക. ഇതിന് രണ്ടുപേര്‍ക്കും വെരിഫൈഡ് പ്രൊഫൈലോ പേജോ വേണം. അമേരിക്കയിലെ സാധാരണക്കാര്‍ക്ക് സെപ്റ്റംബറില്‍ ഈ സൗകര്യം ലഭിക്കുമെന്നാണ് സൂചന. നവംബറോടെ മറ്റ് രാജ്യങ്ങളിലുമത്തെുമെന്ന് കരുതുന്നു.
ഇന്ത്യക്കാര്‍ക്കായി ‘ഫേസ്ബുക്ക് ലൈവ്’ എന്ന ലൈവ് സ്ട്രീമിങ് വീഡിയോ സൗകര്യം കഴിഞ്ഞദിവസം അവതരിപ്പിച്ചു. സ്മാര്‍ട്ട്ഫോണിലാണ് ലൈവ് വീഡിയോ സൗകര്യമുള്ളത്. ആദ്യം (കഴിഞ്ഞവര്‍ഷം) പ്രശസ്തര്‍ക്ക് മാത്രമായിരുന്നു ഇത് നല്‍കിയത്. പിന്നീട് ഈവര്‍ഷം ഏപ്രിലില്‍ എല്ലാം ആന്‍ഡ്രോയിഡ് ഐഫോണ്‍ ഉപഭോക്താക്കള്‍ക്കും ലഭിച്ചു. ഫേസ്ബുക്കിന്‍െറ വെബിലും ലൈവ് സൗകര്യമുണ്ട്. ഇപ്പോള്‍ ഇന്ത്യയിലുള്ള എല്ലാവര്‍ക്കും (ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക്) അപ്പപ്പോള്‍ വീഡിയോ എടുക്കാനും ഫേസ്ബുക്ക് വഴി സുഹൃത്തുക്കള്‍ക്കും ഫോളോവര്‍മാര്‍ക്കുമായി സംപ്രേഷണം ചെയ്യാനും അരങ്ങൊരുങ്ങിയിരിക്കുകയാണ്. ആന്‍ഡ്രോയിഡില്‍ സ്റ്റാറ്റസ് ബോക്സിന് താഴെ വലത്ത് ഫോട്ടോ, ചെക്ക് ഇന്‍ ഒപ്ഷനുകള്‍ക്ക് അപ്പുറമാണ് ലൈവ് വീഡിയോ ബട്ടണുള്ളത്. ഐഫോണില്‍ ‘What's on your mind’ ബോക്സില്‍ ടാപ്പു ചെയ്താല്‍ ലൈവ് വീഡിയോ ഒപ്ഷന്‍ കിട്ടും. നാലുമണിക്കൂര്‍ വരെയുള്ള വീഡിയോകള്‍ സംപ്രേഷണം ചെയ്യാനാണ് ഫേസ്ബുക് സൗകര്യമൊരുക്കുന്നത്. നേരത്തെ ഇത് രണ്ട് മണിക്കൂര്‍ ആയിരുന്നു.
വീഡിയോ സ്ട്രീമിങ്ങിനിടെ കമന്‍റുകള്‍ മറയ്ക്കാനും കഴിയും. ഐഫോണില്‍ പോര്‍ട്രെയിറ്റ്, ലാന്‍ഡ്സ്കേപ് മോഡില്‍ ഫുള്‍സ്ക്രീന്‍ വീഡിയോയും ആന്‍ഡ്രോയിഡ് ഫോണില്‍ പോര്‍ട്രെയിറ്റ് മോഡില്‍ മാത്രം ഫുള്‍സ്ക്രീന്‍ വീഡിയോയും ലൈവായി കാണിക്കാം. വീഡിയോ എന്തിനെക്കുറിച്ചാണെന്ന ചെറു വിവരം എഴുതിച്ചേര്‍ക്കാം. ഏത് ഫോളോവര്‍ക്കും വീഡിയോ കാണാം. വീഡിയോ കഴിഞ്ഞാല്‍ ഫിനിഷ് ബട്ടണില്‍ തൊട്ടാല്‍ മതി. ടൈംലൈനില്‍ പോസ്റ്റും ചെയ്യാം. വീഡിയോ സേവ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും കഴിയും. ആവശ്യമുണ്ടെങ്കില്‍ ചിലര്‍ കാണുന്നത് ബ്ളോക്ക് ചെയ്യാനും കഴിയും. എപ്പോള്‍ വേണമെങ്കിലും വീഡിയോ തിരിച്ചെടുക്കാമെന്നതാണ് മറ്റുള്ളവയെ അപേക്ഷിച്ച് ലൈവിനുള്ള ഗുണം. യൂട്യൂബ് ലൈവ്, ട്വിറ്ററിന്‍െറ പെരിസ്കോപ് എന്നിവയാണ് ചില വീഡിയോ സ്ട്രീമിങ് സംവിധാനങ്ങള്‍. പെരിസ്കോപ്പില്‍ 24 മണിക്കൂര്‍ മാത്രമാണ് ലൈവ് വീഡിയോക്ക് ആയുസ്. പെരിസ്കോപ്പില്‍ ഗോ പ്രോ കാമറ ഉപയോഗിച്ച് വീഡിയോ സംപ്രേഷണം ചെയ്യാം. യൂട്യൂബ് ലൈവിലും ഇഷ്ടമുള്ള കാമറ ഉപയോഗിക്കാം. എന്നാല്‍ ഫേസ്ബുക്ക് ലൈവില്‍ അതാത് ഉപകരണത്തിന്‍െറ കാമറ മാത്രമേ പറ്റൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.